HomeKeralaഗണ്മാൻമാരുടെ മർദ്ദനം: 3 പേർ മുൻ‌കൂർ ജാമ്യം തേടി, ഹർജി ജൂൺ...

ഗണ്മാൻമാരുടെ മർദ്ദനം: 3 പേർ മുൻ‌കൂർ ജാമ്യം തേടി, ഹർജി ജൂൺ 2ന് പരിഗണിക്കും | Alappuzha Sessions Court

ആലപ്പുഴ: നവകേരള സദസ്സിനിടെ ആലപ്പുഴയിലുണ്ടായ ‘രക്ഷാപ്രവർത്തന’ മർദ്ദനക്കേസിൽ പ്രത്യേക അന്വേഷണ സംഘം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ സേനാംഗങ്ങളായിരുന്ന ഷൈജു, വിപിൻ, അരുൺ എന്നിവരാണ് ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.(Alappuzha Sessions Court Postpones Anticipatory Bail Plea Of Security Officers In Assault Case)

ഈ ഹർജികൾ കോടതി ജൂൺ രണ്ടിന് വാദം കേൾക്കാനായി മാറ്റി. അതേസമയം, ഇതേ കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപ് എന്നിവർ നൽകിയ മുൻകൂർ ജാമ്യഹർജികൾ ജില്ലാ സെഷൻസ് കോടതി തീർപ്പാക്കി. കേസിൽ നിലവിൽ ചുമത്തിയിട്ടുള്ളത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

കേസ് പരിഗണിച്ചപ്പോൾ പ്രോസിക്യൂഷനെതിരെ കോടതി കടുത്ത വിമർശനമുന്നയിച്ചു. ഉച്ചയ്ക്ക് ശേഷം അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് ഹർജി വീണ്ടും പരിഗണിച്ചത്. പ്രതികൾക്കെതിരെ നിലവിൽ ചുമത്തിയിട്ടുള്ളത് ജാമ്യം ലഭിക്കുന്ന കുറ്റങ്ങൾ മാത്രമാണെന്നും, അതിനാൽ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.

Story Summary

The Alappuzha District Sessions Court postponed the anticipatory bail plea of three security officers, implicated by the SIT in the Navakerala Sadas assault case, to June 2. Meanwhile, the court disposed of similar pleas filed by former CM Pinarayi Vijayan’s gunman Anil Kumar and guard Sandeep, noting that they currently face only bailable offenses.

WhatsApp Channel Banner

Latest updates

ഗുരുവായൂർ ദേവസ്വം ഓഡിറ്റിൽ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി: സീനിയർ...

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിലെ ഓഡിറ്റിംഗിൽ ഗുരുതരമായ പോരായ്മകളുണ്ടെന്ന് ഹൈക്കോടതി. ഓൺലൈൻ വഴിപാടുകൾ, ഡിജിറ്റൽ പണമിടപാടുകൾ എന്നിവയുടെ കണക്കുകളിൽ വ്യക്തത വരുത്തുന്ന കാര്യത്തിലാണ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം.(Kerala High Court Slams Guruvayur Devaswom Over...

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സാമ്പത്തിക പ്രതിസന്ധി: വകുപ്പുകൾ ചെലവ് ചുരുക്കണമെന്ന് ധനവകുപ്പിൻ്റെ നിർദ്ദേശം...

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ചെലവുകൾ പൂർണ്ണമായും നിയന്ത്രിക്കണമെന്ന് സർക്കാരിന്റെ വിവിധ വകുപ്പുകൾക്ക് ധനവകുപ്പിന്റെ കർശന നിർദ്ദേശം. അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റ് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലറിലാണ് ചെലവുകൾ പരിധി കടക്കരുതെന്ന്...

പ്ലാറ്റ്‌ഫോമിൽ ഉറങ്ങുന്നത് ഡ്രൈവറുടെ അശ്രദ്ധയ്ക്ക് കാരണമായി കാണാൻ കഴിയില്ല: ഡൽഹി...

ന്യൂഡൽഹി: പ്ലാറ്റ്‌ഫോമുകളിലും തട്ടുകളിലും ഉറങ്ങിക്കിടന്നവർക്ക് വാഹനാപകടത്തിൽ പങ്കുണ്ടെന്ന് കാട്ടി നഷ്ടപരിഹാരം പകുതിയായി കുറച്ച മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിന്റെ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. പ്ലാറ്റ്‌ഫോമിൽ ഉറങ്ങുന്നത് ഡ്രൈവറുടെ അശ്രദ്ധയ്ക്ക് കാരണമായി കാണാൻ...

‘പുതിയ എൻടിഎ’യെ വാർത്തെടുക്കാൻ നിയമനം; പരീക്ഷാ പരിഷ്കാരങ്ങൾക്ക് നാല്...

ന്യൂഡൽഹി: രാജ്യത്തെ മത്സരപരീക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വൻ നിയമന നടപടികൾ ആരംഭിച്ചു. എൻജിനിയറിങ്, മെഡിക്കൽ ഉൾപ്പെടെയുള്ള ദേശീയ പ്രവേശന പരീക്ഷകൾ കൂടുതൽ വിശ്വാസ്യതയോടെയും സുതാര്യമായും നടത്താൻ...

DON'T MISS

രണ്ട് മണിക്കൂർ മാത്രം ജോലി; ‘സ്റ്റാർട്ട് ഡേറ്റ് തെറ്റി’...

പുതിയ ജോലി ലഭിച്ചതിന്റെ സന്തോഷം വെറും രണ്ട് മണിക്കൂറിനുള്ളിൽ അവസാനിച്ച അനുഭവം പങ്കുവെച്ച് യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ, 'സ്റ്റാർട്ട് ഡേറ്റ്' സംബന്ധിച്ച ആശയക്കുഴപ്പം...

രക്ഷകനായെത്തി സ്പൈഡർമാൻ; വീൽചെയറിൽ തിരക്കേറിയ റോഡ് ക്രോസ്സ് ചെയ്യാൻ...

സൂപ്പർഹീറോകൾ സിനിമകളിലും കോമിക് പുസ്തകങ്ങളിലുമാണ് ഉണ്ടാകാറുള്ളതെന്ന് പലരും കരുതും. എന്നാൽ അമേരിക്കയിലെ അർക്കൻസാസിൽ നടന്ന ഒരു സംഭവം ആ ധാരണയെ മാറ്റിമറിക്കുകയാണ്. സ്പൈഡർമാൻ വേഷം ധരിച്ചിരുന്ന 20-കാരനായ ക്രിസ്റ്റഫർ ഹെല്ലൻതാൽ തിരക്കേറിയ ആറുവരിപ്പാത...

വൈദ്യുതി പോയതോടെ സിനിമ നിർത്തി; എഴുന്നേറ്റ് നിന്ന ചരിത്രാധ്യാപിക...

സിനിമ പ്രദർശനത്തിനിടെ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയതോടെ നിരാശരായിരുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഒരു ചരിത്രാധ്യാപിക. ക്രിസ്റ്റഫർ നോളന്റെ The Odyssey പ്രദർശിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സിനിമ നിർത്തിവെക്കേണ്ടി വന്നെങ്കിലും, പ്രേക്ഷകരെ കാത്തിരിപ്പിൽ വിരസരാക്കാതെ അധ്യാപിക...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...