HomeKeralaKSRTC ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: നാളത്തെ മന്ത്രിസഭായോഗം നിർണായകം, പ്രതിമാസ...

KSRTC ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: നാളത്തെ മന്ത്രിസഭായോഗം നിർണായകം, പ്രതിമാസ നഷ്ടം 112 കോടി വരെ | KSRTC Free Travel

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സിയിലെ സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയുടെ സാമ്പത്തിക ബാധ്യത സംബന്ധിച്ച കണക്കുകൾ പുറത്ത്. പദ്ധതി പൂർണ്ണതോതിൽ നടപ്പിലാക്കിയാൽ ടിക്കറ്റ് വരുമാനത്തിൽ മാത്രം കോർപ്പറേഷന് പ്രതിമാസം വൻ സാമ്പത്തിക ബാധ്യത നേരിടേണ്ടിവരുമെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട വിശദമായ സാമ്പത്തിക റിപ്പോർട്ട് നാളെ കൂടുന്ന മന്ത്രിസഭായോഗത്തിന് മുന്നിൽ സമർപ്പിക്കും. ജൂൺ 15-ഓടെ പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള ഒരുക്കങ്ങളിലാണ് സർക്കാർ.(KSRTC Free Travel For Women Kerala Cabinet Meeting Financial Impact Report)

പദ്ധതി നടപ്പിലാക്കുന്നതിലൂടെയുണ്ടാകുന്ന വരുമാന നഷ്ടത്തിന്റെ കൃത്യമായ കണക്കുകൾ കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ (MD) ഗതാഗത വകുപ്പ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. ഏത് രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും ഈ സാമ്പത്തിക ബാധ്യത വരിക.

സർവീസ് രീതി പ്രതീക്ഷിക്കുന്ന പ്രതിമാസ വരുമാന നഷ്ടം
ഓർഡിനറി ബസുകളിൽ മാത്രം 57 കോടി രൂപ
ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകളിൽ 65 കോടി രൂപ
ഓർഡിനറി, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ 90 കോടി രൂപ
എല്ലാ ബസുകളിലും പൂർണ്ണമായി (പരമാവധി ബാധ്യത) 112 കോടി രൂപ

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ബസുകളിലെ ആകെ യാത്രക്കാരിൽ 60 ശതമാനത്തോളം സ്ത്രീകളായിരിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തൽ. നിലവിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം, ഇന്ധനച്ചെലവ് എന്നിവയ്ക്കായി 125 കോടിയിലധികം രൂപ സർക്കാർ സഹായമായി നൽകുന്നുണ്ട്. ഇതിന് പുറമെയാണ് ടിക്കറ്റ് വരുമാനത്തിലെ ഈ അധിക ബാധ്യത കൂടി ഖജനാവ് ഏറ്റെടുക്കേണ്ടി വരുന്നത്. പദ്ധതി നടപ്പാക്കുന്നത് വഴി കോർപ്പറേഷനുണ്ടാകുന്ന നഷ്ടം സർക്കാർ പ്രത്യേക പാക്കേജായി അനുവദിക്കണമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ നിലപാട്. സർക്കാരിന്റെ അധിക സാമ്പത്തിക സഹായം ഉറപ്പായാൽ മാത്രമേ സുഗമമായി മുന്നോട്ട് പോകാനാകൂ എന്ന് മാനേജ്‌മെന്റ് വ്യക്തമാക്കുന്നു. സൗജന്യ യാത്ര ഏതെല്ലാം തരം ബസുകളിൽ ലഭ്യമാക്കണം, പ്രത്യേക പ്രായപരിധി വേണോ, അന്തർജില്ലാ യാത്രകൾക്ക് ബാധകമാണോ തുടങ്ങിയ കാര്യങ്ങളിൽ നാളത്തെ മന്ത്രിസഭായോഗത്തിൽ വിശദമായ ചർച്ചയ്ക്ക് ശേഷം അന്തിമ മാർഗ്ഗരേഖ പുറത്തിറക്കുമെന്നാണ് സൂചന.

Story Summary

The upcoming Kerala Cabinet meeting is set to review the financial impact report of the UDF government’s flagship project providing free KSRTC bus travel for women. According to the report submitted to the Transport Secretary, the corporation expects a monthly revenue loss ranging from ₹57 crore (if limited to ordinary buses) up to ₹112 crore (if extended to all services). While the government already provides over ₹125 crore for fuel and salaries, the Transport Department has left the final fiscal roadmap and operational decision to Chief Minister V.D. Satheesan ahead of the planned June 15 rollout.

WhatsApp Channel Banner

Latest updates

‘ബീ ദെയർ, ബീ ദ ചെയ്ഞ്ച്’: കൊച്ചി കലൂർ...

കൊച്ചി: മാറ്റത്തിനും നീതിക്കും അവകാശങ്ങൾക്കുമായി ജനകീയ ശബ്ദമുയർത്താൻ കൊച്ചിയിൽ മനുഷ്യച്ചങ്ങലയും സമാധാനപരമായ പ്രതിഷേധ സംഗമവും സംഘടിപ്പിക്കുന്നു. 'ആസാദി കേരള' കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.     View this post on Instagram   A post shared...

‘ഇന്നലെ സമരത്തിന് പിന്തുണ, ഇന്ന് നിലപാട് മാറ്റം’; സോനം...

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് കോക്രോച്ച് ജനത പാർട്ടി (സിജെപി) നേതൃത്വത്തിൽ ഡൽഹിയിൽ തുടരുന്ന വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സൽമാൻ ഖാൻ വീണ്ടും പ്രതികരിച്ചു. സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ...

‘അടുത്ത പ്രഹരവുമായി ‘മൈ ഫ്രണ്ട്’: നിർബന്ധിത തൊഴിൽ ആരോപണമുന്നയിച്ച്...

വാഷിംഗ്ടൺ: നിർബന്ധിത തൊഴിൽ ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങൾക്ക് അധിക താരിഫ് പ്രഖ്യാപിച്ച് അമേരിക്ക. 1974-ലെ ട്രേഡ് ആക്ടിന്റെ സെക്ഷൻ 301 പ്രകാരമാണ് യു.എസ് ട്രേഡ്...

‘കോഡ് 110’: US- ഇസ്രായേൽ വ്യോമാക്രമണത്തെ താൻ അതിജീവിച്ചുവെന്ന...

ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട യു.എസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ നിന്ന് താൻ അത്ഭുതകരമായി രക്ഷപ്പെട്ടതാണെന്ന വെളിപ്പെടുത്തലുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ്...

ഒരേ യുവാവിനെത്തന്നെ വിവാഹം കഴിച്ച് മൂന്ന് സഹോദരിമാർ: വിമർശനങ്ങൾക്കിടെ...

ലഖ്നൗ: ഉത്തർപ്രദേശിലെ അംറോഹ ജില്ലയിൽ മൂന്ന് സഹോദരിമാർ ഒരേ യുവാവിനെ വിവാഹം കഴിച്ച സംഭവം സോഷ്യൽ മീഡിയയിലും പ്രാദേശികമായും വലിയ ചർച്ചയാകുന്നു. ദൗരിയ ഗ്രാമവാസികളും സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാരുമായ സരോജ് (20),...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....