ലഖ്നൗ: ഉത്തർപ്രദേശിലെ അംറോഹ ജില്ലയിൽ മൂന്ന് സഹോദരിമാർ ഒരേ യുവാവിനെ വിവാഹം കഴിച്ച സംഭവം സോഷ്യൽ മീഡിയയിലും പ്രാദേശികമായും വലിയ ചർച്ചയാകുന്നു. ദൗരിയ ഗ്രാമവാസികളും സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാരുമായ സരോജ് (20), സാവിത്രി (19), സന്തോഷ് (18) എന്നീ സഹോദരിമാരാണ് തങ്ങളുടെ ക്യാമറാമാനായി ജോലി ചെയ്തിരുന്ന വികാസ് (വിക്കു) എന്ന യുവാവിനെ വിവാഹം കഴിച്ചത്.(Three Sisters Marry Same Man In Uttar Pradesh Defend Decision Citing King Dasharatha)
ജൂലൈ 17-ന് ചമുണ്ഡാ മാതാ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. അമാവാസി ദിനത്തിൽ നടത്തിയ ചടങ്ങിന്റെ വീഡിയോ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഹിന്ദു സംഘടനകളും പ്രദേശവാസികളും ഇതിനെതിരെ രംഗത്തെത്തിയതോടെ സഹോദരിമാർ വിശദീകരണ വീഡിയോയുമായി രംഗത്തെത്തി.
“പുരാണ കാലത്ത് മൂന്ന് രാജ്ഞിമാരുണ്ടായിരുന്ന ദശരഥ മഹാരാജാവ് ഉണ്ടായിരുന്നു. അത് അന്ന് അപമാനമായിരുന്നോ?” എന്ന് ചോദിച്ചാണ് സഹോദരിമാർ തങ്ങളുടെ തീരുമാനത്തെ ന്യായീകരിച്ചത്. ചെറുപ്പം മുതൽ ഒന്നിച്ചു വളർന്ന തങ്ങൾക്ക് വിവാഹശേഷവും വേർപിരിയാൻ താല്പര്യമില്ലായിരുന്നുവെന്നും, വീട്ടുകാർ വെവ്വേറെ വിവാഹം ആലോചിക്കാൻ തുടങ്ങിയതോടെയാണ് എല്ലാവരും കൂടി ഈ തീരുമാനമെടുത്തതെന്നും ഇവർ വ്യക്തമാക്കി. തങ്ങൾ എല്ലാവരും പ്രായപൂർത്തിയായവരാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും ഇവർ കൂട്ടിച്ചേർത്തു. സഹോദരിമാരെ വേർപിരിക്കാതിരിക്കാനാണ് താൻ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് യുവാവായ വികാസും പ്രതികരിച്ചു. ഇരുവീട്ടുകാരുടെയും സാന്നിധ്യമില്ലാതെയായിരുന്നു ക്ഷേത്രത്തിലെ വിവാഹച്ചടങ്ങുകൾ നടന്നത്.
Story Summary
Three adult sisters from Uttar Pradesh’s Amroha district married their cameraman, Vikas, at a local temple to avoid being separated after marriage. As the video went viral and sparked criticism from local organizations, the sisters defended their decision by comparing it to King Dasharatha, who had three queens, stating they all got married voluntarily.


