വാഷിംഗ്ടൺ: നിർബന്ധിത തൊഴിൽ ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങൾക്ക് അധിക താരിഫ് പ്രഖ്യാപിച്ച് അമേരിക്ക. 1974-ലെ ട്രേഡ് ആക്ടിന്റെ സെക്ഷൻ 301 പ്രകാരമാണ് യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസൺ ഗ്രീർ പുതിയ താരിഫുകൾ പ്രഖ്യാപിച്ചത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.(US Imposes 10% Tariffs On India And Other Nations Over Forced Labor Row)
ഇന്ത്യ, കാനഡ, യുകെ, ബംഗ്ലാദേശ്, പാകിസ്ഥാൻ തുടങ്ങി 17 രാജ്യങ്ങൾക്ക് 10 ശതമാനം താരിഫാണ് ബാധകമാവുക. മുൻപ് ഇന്ത്യ ഉൾപ്പെടുന്ന രാജ്യങ്ങൾക്ക് 12.5 ശതമാനം താരിഫ് ചുമത്താനായിരുന്നു നീക്കം. അമേരിക്ക ചുമത്തിയ മുൻ താരിഫുകളുടെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് പുതിയ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. മനുഷ്യാവകാശ ലംഘനങ്ങൾ തടയുന്നതിനും തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് യു.എസ് അധികൃതർ വ്യക്തമാക്കി.
അതേസമയം, അമേരിക്കയുടെ ഈ അന്വേഷണങ്ങളെയും തീരുമാനങ്ങളെയും ഇന്ത്യ ശക്തമായി എതിർത്തു. വിഷയം നിലവിൽ പുരോഗമിക്കുന്ന ഉഭയകക്ഷി വ്യാപാര ചർച്ചകളിൽ ഉൾപ്പെടുത്തി പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. അമേരിക്കയുടെ നടപടിയുടെ പശ്ചാത്തലത്തിൽ ജൂൺ 14-ന് ഇന്ത്യയും തങ്ങളുടെ വിദേശ വ്യാപാര നയത്തിൽ ഭേദഗതി വരുത്തി നിർബന്ധിത തൊഴിലിലൂടെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചിരുന്നു.
Story Summary
The United States has imposed a 10% tariff on goods imported from India and 16 other countries over allegations related to the use of forced labor. Announced by US Trade Representative Jamieson Greer under Section 301 of the Trade Act, the new measures target a total of 60 economies. India has contested the US findings, emphasizing that trade issues should be addressed through ongoing bilateral negotiations.


