തിരുവനന്തപുരം: കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേങ്ങൾക്കും ഇടയിൽ ഡോ. രത്തൻ യു. ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഔദ്യോഗികമായി ചുമതലയേറ്റു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രത്യേക നിർദ്ദേശപ്രകാരം അവധി ദിനമായിരുന്നിട്ടും ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്.(Rathan U Kelkar Assumes Charge CM Secretary Controversy P Rajeev Sunny Joseph)
സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ പ്രമുഖ പദവിയിൽ നിയമിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ തോതിൽ വിമർശനം ഉയരുന്നതിനിടയിലാണ് ഈ പെട്ടെന്നുള്ള നടപടി. നിയമനത്തിനെതിരെ കൂടുതൽ ഇടത് നേതാക്കൾ രംഗത്തെത്തിയതോടെ രാഷ്ട്രീയ പോര് മുറുകുകയാണ്. യുഡിഎഫിനെ അധികാരത്തിലേറ്റാൻ സഹായിച്ചതിനുള്ള ‘ഉപകാരസ്മരണ’യാണ് ഈ പുതിയ പദവിയെന്ന് സി പി എം ആരോപിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ‘രഹസ്യ ഡീൽ’ ആരോപണവും ഉന്നയിച്ചിരുന്നു. കോൺഗ്രസ് നേതൃത്വത്തിൽ നിന്നും വ്യത്യസ്ത പ്രതികരണങ്ങളാണ് വരുന്നത്. കെ.സി. വേണുഗോപാൽ വിഷയത്തിൽ വ്യക്തമായ നിലപാട് പറയാതെ മാറിയപ്പോൾ, പുതിയ നിയമനത്തെ പൂർണ്ണമായി പിന്തുണച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫും നിയമനത്തെ പിന്തുണച്ചു.
Story Summary
Amid intense political backlash from the opposition, former Chief Electoral Officer Dr. Rathan U. Kelkar officially assumed charge as Chief Minister V.D. Satheesan’s secretary on a public holiday. While CPM leader P. Rajeev termed the appointment a “reward” for favoring the UDF, Minister and KPCC President Sunny Joseph, along with Home Minister Ramesh Chennithala, defended the decision, citing the officer’s administrative efficiency.

