Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala
HomeKeralaഗണ്മാൻമാരുടെ മർദ്ദനം: കേസ് ഡയറി തിരുത്തിയെന്ന് SITക്ക് മൊഴി ലഭിച്ചു, ഞെട്ടിക്കുന്ന...

ഗണ്മാൻമാരുടെ മർദ്ദനം: കേസ് ഡയറി തിരുത്തിയെന്ന് SITക്ക് മൊഴി ലഭിച്ചു, ഞെട്ടിക്കുന്ന വിവരങ്ങൾ | Gunmen assault case

🎙️ Latest Podcast

തിരുവനന്തപുരം: നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രാഥമിക അന്വേഷണം അട്ടിമറിക്കപ്പെട്ടതായി കണ്ടെത്തൽ. കേസ് ഡയറിയിലെയും സി.ഡി ഫയലിലെയും അട്ടിമറി വ്യക്തമാക്കുന്ന നിർണ്ണായക മൊഴികൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു.(Gunmen assault case Diary Manipulated By Top Cop SIT Finds Original Report)

ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ചവരാണ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ മൊഴി നൽകിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥൻ നേരിട്ട് ഇടപെട്ടാണ് കേസ് അട്ടിമറിച്ചതെന്നാണ് മൊഴിയിൽ പറയുന്നത്. കർശന നിർദ്ദേശപ്രകാരം കേസ് ഡയറി തിരുത്താൻ നിർബന്ധിതരാവുകയായിരുന്നു. തിരുത്തുന്നതിന് മുൻപുള്ള അന്വേഷണ റിപ്പോർട്ട് കണ്ടെത്താൻ നിലവിലെ എസ്.ഐ.ടിക്ക് കഴിഞ്ഞിട്ടുണ്ട്. കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട ഈ വിവരങ്ങൾ പ്രത്യേക റിപ്പോർട്ടായി എസ്.ഐ.ടി ഡിജിപിക്ക് കൈമാറും.

2023 ഡിസംബറിലാണ് കേരള രാഷ്ട്രീയത്തിൽ വൻ കൊടുങ്കാറ്റ് കുറിച്ച സംഭവം അരങ്ങേറുന്നത്. നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുമ്പോൾ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇവർ ലാത്തികൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതിന്റെ വ്യക്തമായ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടും, അത് ഗൺമാൻമാർ നടത്തിയ ‘രക്ഷാപ്രവർത്തനം’ ആണെന്ന് പറഞ്ഞത് വലിയ വിവാദമായിരുന്നു. ഗൺമാൻമാരുടെ മർദ്ദനം പൂർണ്ണമായും ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന അന്തിമ റിപ്പോർട്ട് എസ്.ഐ.ടി ഉടൻ ഡിജിപിക്ക് കൈമാറും.

Story Summary

The SIT investigating the Navakerala Sadas assault case found that the case diary was manipulated under pressure from a top police official. An SI and two police officers confessed that they were kept in Thiruvananthapuram to alter the CD file, shielding former CM Pinarayi Vijayan’s gunfighters who attacked Youth Congress workers.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.