തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്നതിന് മുന്നോടിയായി കോൺഗ്രസിനുള്ളിലെ തർക്കം പരിഹരിക്കാൻ നീക്കങ്ങൾ. അതൃപ്തി രേഖപ്പെടുത്തിയ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ വി. ഡി. സതീശൻ വീണ്ടും അദ്ദേഹത്തിന്റെ വഴുതക്കാട്ടുള്ള വസതിയിലെത്തി.(VD Satheesan Visits Ramesh Chennithala Residence Second Time Cabinet Row Deepens)
കന്റോൺമെന്റ് ഹൗസിൽ മുസ്ലിം ലീഗ് നേതാക്കളുമായുള്ള നിർണ്ണായക ഉഭയകക്ഷി ചർച്ച പൂർത്തിയാക്കിയ തൊട്ടുപിന്നാലെയാണ് നിയുക്ത മുഖ്യമന്ത്രി ചെന്നിത്തലയുടെ വീട്ടിലെത്തിയത്. മുൻ എംഎൽഎമാരും യുവനേതാക്കളുമായ ജ്യോതികുമാർ ചാമക്കാല, അൻവർ സാദത്ത്, അബിൻ വർക്കി, ജോസഫ് വാഴക്കൻ തുടങ്ങിയ പ്രമുഖ നേതാക്കൾ അവിടെ ഉണ്ടായിരുന്നു. ഇത് രണ്ടാം തവണയാണ് വി. ഡി. സതീശൻ ചെന്നിത്തലയെ നേരിൽ കണ്ട് അനുനയ നീക്കങ്ങൾക്ക് ശ്രമിക്കുന്നത്.
പുതിയ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാരൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കവെ, മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിനെ പുകഴ്ത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മുസ്ലിം ലീഗിന്റേത് ഉറച്ച മതേതര നിലപാടാണെന്നും, അവർ യുഡിഎഫിന്റെ ഏറ്റവും വലിയ ശക്തിസ്രോതസ്സുമാണെന്ന് വി.ഡി. സതീശൻ പ്രതികരിച്ചു.
വി.ഡി. സതീശൻ നയിക്കുന്ന പുതിയ യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങൾ ആരൊക്കെയാണെന്ന് വരും മണിക്കൂറുകളിൽ തന്നെ ഔദ്യോഗികമായി അറിയാൻ സാധിക്കും. കന്റോൺമെന്റ് ഹൗസിൽ ഘടകകക്ഷി നേതാക്കളുമായി കോൺഗ്രസ് നേതൃത്വം നടത്തുന്ന ഔദ്യോഗിക ഉഭയകക്ഷി ചർച്ചകൾ തിരുവനന്തപുരത്ത് സജീവമായി പുരോഗമിക്കുകയാണ്. അഞ്ച് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം കോൺഗ്രസ് പരിഗണിക്കുന്നുണ്ടെങ്കിലും, നിലവിലെ പ്രത്യേക സാഹചര്യത്തിൽ മറ്റൊരു സമവായ ഫോർമുലയാണ് കോൺഗ്രസ് ലീഗിന് മുന്നിൽ വെച്ചിരിക്കുന്നത്.
Story Summary
Designate Kerala CM VD Satheesan visited senior Congress leader Ramesh Chennithala at his residence for the second time in a desperate bid to resolve the cabinet formation row. However, Chennithala remains adamant on his standoff, refusing to join the UDF cabinet unless senior MLAs are given due consideration and he is allocated the Home portfolio.

