പാലക്കാട്: വാളയാറിൽ ഇതരസംസ്ഥാന തൊഴിലാളിയായ രാം നാരായൺ ഭാഗേൽ (35) ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ ഏഴ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. പ്രതികളെ അറസ്റ്റ് ചെയ്ത് 90 ദിവസത്തെ റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്തതിനെ തുടർന്നാണ് മണ്ണാർക്കാട് പ്രത്യേക കോടതി പ്രതികൾക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചത്.(Walayar Mob Lynching Case Accused Granted Bail No Charge Sheet Filed)
2025 ഡിസംബർ 17-ന് വൈകിട്ടായിരുന്നു കേരളത്തെ നടുക്കിയ വാളയാർ ആൾക്കൂട്ട കൊലപാതകം നടന്നത്. ഛത്തീസ്‌ഗഡ് സ്വദേശിയായ രാം നാരായൺ ഭാഗേലിനെ മോഷ്ടാവാണെന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ബംഗ്ലാദേശുകാരനാണോ എന്ന് ചോദിച്ചായിരുന്നു ക്രൂരമായ മർദ്ദനം. സ്ത്രീകളടക്കം ഇരുപതോളം പേരാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്. രാം നാരായണനെ വളഞ്ഞിട്ട് മർദ്ദിക്കുന്നതിന്റെ ഭീകര ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. നാട്ടുകാരുടെ ക്രൂരമായ മർദ്ദനത്തെത്തുടർന്ന് ആന്തരിക അവയവങ്ങൾക്കേറ്റ ഗുരുതര പരിക്കാണ് രാം നാരായണന്റെ മരണത്തിലേക്ക് നയിച്ചത്.
Story Summary
The Mannarkkad court granted statutory bail to seven accused in the Walayar mob lynching case as the police failed to submit a charge sheet within 90 days. The victim, Ram Narayan Bhaghel from Chhattisgarh, was brutally beaten to death in December 2025 after being falsely accused of theft.

