Description
Digital Voice of Kerala
Saturday, May 16, 2026

Digital Voice of Kerala
HomeKeralaലോക്കപ്പുകളിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ | Human Rights...

ലോക്കപ്പുകളിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ | Human Rights Commission

🎙️ Latest Podcast

തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മിഷൻ. ലോക്കപ്പ് മുറികളിൽ പ്രതികളെ ഇത്തരത്തിൽ പാർപ്പിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് വ്യക്തമാക്കി.(Human Rights Commission Order Kerala Police Lockup Prisoner Clothes Violation)

ഇക്കാര്യത്തിൽ പോലീസ് ആസ്ഥാനത്തുനിന്ന് നേരത്തെ നൽകിയിട്ടുള്ള കൃത്യമായ നിർദേശങ്ങൾ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി നേരിട്ട് ഉറപ്പുവരുത്തണമെന്നും കമ്മിഷൻ കർശന നിർദേശം നൽകി.

അമരവിള സ്വദേശിയായ ആർ. ജി. ലെനിൻരാജ് സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ ഈ നിർണ്ണായക ഇടപെടൽ. ഈ പരാതിയിന്മേൽ ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയിൽ നിന്നും മനുഷ്യാവകാശ കമ്മിഷൻ വിശദമായ റിപ്പോർട്ട് തേടിയിരുന്നു.

Story Summary

The Kerala State Human Rights Commission Chairperson Justice Alexander Thomas directed the DGP to take strict action against police officers who force accused individuals to stay in only undergarments inside lockups. Responding to a plea by RG Leninraj, the Commission stated this practice violates fundamental human rights, while the ADGP confirmed that strict circulars against this are already in place.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.