തിരുവനന്തപുരം: പത്ത് ദിവസം നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് വി.ഡി. സതീശൻ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ സാക്ഷിയാക്കി നടത്തുന്ന ചടങ്ങിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർ പങ്കെടുക്കും. കർണാടക, തെലങ്കാന മുഖ്യമന്ത്രിമാരും ചടങ്ങിനെത്തും.(VD Satheesan Cabinet Swearing In Ceremony Details And Ministers List)
മന്ത്രിമാരെല്ലാവരും തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്യും. വ്യാഴാഴ്ച നിയമസഭയുടെ ആദ്യ സമ്മേളനം ചേർന്ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കും. ജനവികാരവും ഘടകകക്ഷികളുടെ നിലപാടും കണക്കിലെടുത്താണ് വി.ഡി. സതീശനെ ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ വസതിയിൽ കെ.സി. വേണുഗോപാലുമായും രമേശ് ചെന്നിത്തലയുമായും നടത്തിയ സുദീർഘമായ ചർച്ചകൾക്കൊടുവിലായിരുന്നു പ്രഖ്യാപനം.
കോൺഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാരും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനങ്ങളും ലഭിക്കുമെന്നാണ് സൂചന. മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകിയേക്കും. ഏക അംഗമുള്ള കക്ഷികൾക്കും ഫുൾ ടേം മന്ത്രിസ്ഥാനം നൽകും. രമേശ് ചെന്നിത്തല മന്ത്രിസഭയുടെ ഭാഗമാകാൻ സാധ്യതയേറി. വി.ടി. ബൽറാം, ഐ.സി. ബാലകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവരും മന്ത്രിസഭയിലേക്ക് പരിഗണനയിലുള്ള പ്രമുഖരാണ്. മുതിർന്ന നേതാക്കളെയും യുവനിരയെയും ഉൾപ്പെടുത്തിയുള്ള കരുത്തുറ്റ ടീമിനെയാണ് സതീശൻ അണിനിരത്തുന്നത്.
Story Summary
V.D. Satheesan will be sworn in as Kerala Chief Minister on Monday at Central Stadium in the presence of top Congress leaders like Rahul and Priyanka Gandhi. After a 10-day deadlock, the UDF has finalized a cabinet structure with 11 ministers for Congress and 5 for the Muslim League, ensuring full representation for all allies.

