ഇസ്ലാമാബാദ്: അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് ശത്രുലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുള്ള ‘ഫതാഹ്-4’ (Fatah-4) ക്രൂയിസ് മിസൈൽ പാകിസ്ഥാൻ വിജയകരമായി പരീക്ഷിച്ചു. വെള്ളിയാഴ്ച നടന്ന പരീക്ഷണത്തിലൂടെ തങ്ങളുടെ തദ്ദേശീയ മിസൈൽ സാങ്കേതികവിദ്യയിലെ കരുത്ത് ഒരിക്കൽ കൂടി പാകിസ്ഥാൻ തെളിയിച്ചു.(Pakistan Missile Test, Pakistan Successfully Test Fires Fatah 4 Long Range Cruise Missile)
Pakistan successfully test-fired the Fatah-4 cruise missile — a 750km-range, terrain-hugging weapon flying at ~50 meters to evade radar and air defenses.
The test validated upgraded navigation and precision systems, with a claimed accuracy of 5 meters CEP. pic.twitter.com/0BwUNVkGVj
— Clash Report (@clashreport) May 14, 2026
750 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈൽ, റഡാറുകളുടെ കണ്ണുവെട്ടിക്കാൻ ഭൂനിരപ്പിൽ നിന്ന് വെറും 50 മീറ്റർ മാത്രം ഉയരത്തിലൂടെ സഞ്ചരിക്കാൻ ശേഷിയുള്ളതാണ്. ലക്ഷ്യസ്ഥാനത്ത് അഞ്ച് മീറ്റർ മാത്രം വ്യതിയാനത്തിൽ കൃത്യമായി പതിക്കാനുള്ള ഉയർന്ന കൃത്യതയും ഇതിനുണ്ടെന്ന് സൈനിക വൃത്തങ്ങൾ അവകാശപ്പെടുന്നു. അത്യാധുനിക നാവിഗേഷൻ സംവിധാനങ്ങളും ഏവിയോണിക്സും മിസൈലിന്റെ പ്രത്യേകതയാണ്.
പ്രസിഡന്റ് ആസിഫ് അലി സർദാരി, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവർ മിസൈൽ പരീക്ഷണത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെയും എൻജിനീയർമാരെയും അഭിനന്ദിച്ചു. പാകിസ്ഥാന്റെ പ്രതിരോധം അജയ്യമാണെന്ന് ആഭ്യന്തര മന്ത്രി മോഹ്സിൻ നഖ്‌വി എക്സിൽ കുറിച്ചു. 2025 സെപ്റ്റംബറിൽ നടത്തിയ പരീക്ഷണങ്ങളുടെ തുടർച്ചയായാണ് ഈ പുതിയ മിസൈൽ വിക്ഷേപണം.
Story Summary
Pakistan successfully test-fired the Fatah-4 cruise missile, featuring a 750km range and advanced terrain-hugging technology to evade enemy radars. The high-precision weapon, capable of flying just 50 meters above the ground, was lauded by top leadership as a major milestone in strengthening the nation’s indigenous defense capabilities.

