Description
Digital Voice of Kerala
Friday, May 15, 2026

Digital Voice of Kerala
HomeKeralaകടിച്ച പാമ്പിനെയും കവറിലാക്കി ആശുപത്രിയിലെത്തി യുവാവ് | Snake Bite Victim

കടിച്ച പാമ്പിനെയും കവറിലാക്കി ആശുപത്രിയിലെത്തി യുവാവ് | Snake Bite Victim

🎙️ Latest Podcast

കോഴിക്കോട്: കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ പാമ്പ് കടിയേറ്റ യുവാവ് കടിച്ച പാമ്പിനെയും പിടികൂടി ആശുപത്രിയിലെത്തി. താമരശ്ശേരി കൂടത്തായിൽ താമസിക്കുന്ന തമിഴ്‌നാട് സേലം സ്വദേശി ബാലാജി(38) ആണ് ഈ സാഹസികത കാണിച്ചത്. (Snake Bite Victim Brings Snake To Hospital In Kozhikode Thamarassery)

സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പണി എടുത്തുകൊണ്ടിരിക്കെ ബാലാജിയുടെ വലതുകാലിൽ പാമ്പ് കടിക്കുകയായിരുന്നു. ഉടൻ തന്നെ ഇയാൾ പാമ്പിനെ പിടികൂടി പ്ലാസ്റ്റിക് കവറിലാക്കി. തുടർന്ന് പാമ്പുമായി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തി. കടിയേറ്റത് ഏത് ഇനം പാമ്പാണെന്ന് തിരിച്ചറിയാൻ ഇത് ഡോക്ടർമാരെ സഹായിച്ചു. താമരശ്ശേരിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ബാലാജിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Story Summary

A 38-year-old worker from Tamil Nadu survived a snake bite in Kozhikode and reached the hospital carrying the snake in a plastic bag. Doctors at Thamarassery Taluk Hospital provided initial treatment before shifting him to Kozhikode Medical College for advanced care.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.