Description
Digital Voice of Kerala
Friday, May 15, 2026

Digital Voice of Kerala
HomeKeralaമുഹൂർത്തമായിട്ടും വരൻ വന്നില്ല: പരാതി നൽകി വധു, പിന്നാലെ അറസ്റ്റ് |...

മുഹൂർത്തമായിട്ടും വരൻ വന്നില്ല: പരാതി നൽകി വധു, പിന്നാലെ അറസ്റ്റ് | Groom Arrested

🎙️ Latest Podcast

കാസർഗോഡ്: വിവാഹ പന്തലിൽ വധുവും ബന്ധുക്കളും കാത്തിരുന്നിട്ടും വരൻ എത്താതിരുന്നതിനെ തുടർന്ന് കല്യാണം മുടങ്ങി. പിന്നാലെ വരനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി രംഗത്തെത്തി. സംഭവത്തിൽ കാസർഗോഡ് ബളാൽ സ്വദേശിയെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു.(Groom Arrested After Skipping Wedding Following Brides Complaint In Kasaragod)

യുവാവും യുവതിയും നേരത്തെ പ്രണയത്തിലായിരുന്നു. വീട്ടുകാർ ആലോചിച്ച് ഇവരുടെ വിവാഹം നിശ്ചയിക്കുകയും ക്ഷേത്രത്തിൽ വെച്ച് നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. നിശ്ചയിച്ച മുഹൂർത്തമായിട്ടും വരനും കൂട്ടരും എത്താതിരുന്നതോടെയാണ് വധുവും ബന്ധുക്കളും വെട്ടിലായത്.

താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ യുവതി ക്ഷേത്രത്തിൽ നിന്ന് നേരെ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പ്രണയത്തിലായിരുന്ന സമയത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും ഇപ്പോൾ വിവാഹത്തിൽ നിന്ന് പിന്മാറി തന്നെ ചതിച്ചുവെന്നുമാണ് യുവതിയുടെ പരാതി.

Story Summary

A wedding in Kasaragod was called off after the groom failed to show up at the temple for the ceremony. The bride immediately filed a sexual harassment complaint against the groom, leading to his arrest by the Vellarikundu police.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.