തൃശൂർ: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി താൻ പിന്തുണച്ചത് വി.ഡി. സതീശനെയാണെന്ന് തുറന്നുപറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനെ പരിഹസിച്ച അദ്ദേഹം, ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് ഗുണകരമാകുമെന്നും കൂട്ടിച്ചേർത്തു.(K Muraleedharan Supports VD Satheesan And Mocks Pinarayi Vijayan Opposition Role)
പിണറായി മുഖ്യമന്ത്രിയായിരുന്നപ്പോൾ യുഡിഎഫിന് 102 സീറ്റുകൾ ലഭിച്ചു, ഇനി അദ്ദേഹം പ്രതിപക്ഷത്തിരിക്കുമ്പോൾ അടുത്ത തവണ യുഡിഎഫ് സംസ്ഥാനം തൂത്തുവാരും, മുരളീധരൻ പറഞ്ഞു. രമേശ് ചെന്നിത്തല പുതിയ മന്ത്രിസഭയുടെ ഭാഗമാകണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. പാണക്കാട് തറവാട് സന്ദർശിക്കുന്നതിനെതിരെ ഉയരുന്ന വിമർശനങ്ങളെയും മുരളീധരൻ തള്ളി. പാണക്കാട് തലയിൽ മുണ്ടിട്ടു പോയവരാണ് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതെന്നും യുഡിഎഫ് നേതാക്കൾ എപ്പോഴും അവിടെ നേരിട്ടാണ് പോകാറുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, വി.ഡി. സതീശൻ മന്ത്രിസഭയുടെ രൂപീകരണ ചർച്ചകൾ ഇന്ന് തിരുവനന്തപുരത്ത് നടക്കും. അഞ്ച് എംഎൽഎമാർക്ക് ഒരു മന്ത്രി എന്ന ഫോർമുലയിൽ കോൺഗ്രസ് ഉറച്ചുനിൽക്കുമ്പോൾ, അഞ്ച് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ മുസ്ലിം ലീഗും രണ്ട് സീറ്റുകൾക്കായി കേരള കോൺഗ്രസും സമ്മർദ്ദം ചെലുത്തുന്നുണ്ട്. ക്യാബിനറ്റിൽ സ്വാധീനം ഉറപ്പിക്കാൻ കെ.സി. വേണുഗോപാൽ പക്ഷവും സജീവമായി രംഗത്തുണ്ട്.
Story Summary
K. Muraleedharan revealed his support for V.D. Satheesan as CM and mocked Pinarayi Vijayan’s new role as Opposition Leader, stating it would favor UDF’s future prospects. He also advocated for Ramesh Chennithala’s inclusion in the cabinet while formal UDF talks regarding ministerial berths continue in Thiruvananthapuram.

