തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിന്റെ വരവറിയിച്ചുകൊണ്ട് കാലാവസ്ഥാ മാറ്റങ്ങൾ സജീവമാകുന്നു. മെയ് 16-ഓടെ തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ കാലവർഷം എത്താൻ അനുകൂല സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ശക്തിയേറിയ ന്യൂനമർദം സംസ്ഥാനത്തെ മഴയെ സ്വാധീനിക്കുന്നുണ്ട്.(IMD Predicts Monsoon Onset And Issues Yellow Alert For Kerala Districts)
കേരളത്തിലും മാഹിയിലും വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മെയ് 14 മുതൽ 17 വരെ മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കാം. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
ഒറ്റപ്പെട്ട ശക്തമായ മഴ (24 മണിക്കൂറിൽ 64.5 മി.മി മുതൽ 115.5 മി.മി വരെ) കണക്കിലെടുത്ത് താഴെ പറയുന്ന ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു:
14/05/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
15/05/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്.
16/05/2026: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
17/05/2026: കണ്ണൂർ, കാസർഗോഡ്.
കാലാവസ്ഥാ വ്യതിയാനങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്.
Story Summary
The India Meteorological Department (IMD) has forecasted the onset of the monsoon over the Andaman Sea and the Bay of Bengal by May 16, 2026, driven by a well-marked low-pressure area. Kerala is expected to experience isolated heavy rainfall accompanied by thunderstorms and strong winds between May 14 and 17, with ‘Yellow Alerts’ issued across several districts to ensure public safety.

