Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeKerala'ബെസ്റ്റ് വിഷസ് ടു മൈ ഡിയർ കൊളീഗ്': VD സതീശന് ആശംസകളുമായി...

‘ബെസ്റ്റ് വിഷസ് ടു മൈ ഡിയർ കൊളീഗ്’: VD സതീശന് ആശംസകളുമായി KC വേണുഗോപാൽ | KC Venugopal Welcomes VD Satheesan

🎙️ Latest Podcast

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിശ്ചയിച്ച ഹൈക്കമാൻഡ് തീരുമാനത്തെ വളരെ പക്വതയോടെയാണ് കെ.സി. വേണുഗോപാൽ സ്വീകരിച്ചത്. താൻ അടക്കമുള്ള നേതാക്കളുടെ പേരുകൾ ചർച്ചകളിൽ ഉയർന്നു വന്നിരുന്നെങ്കിലും, പാർട്ടിയുടെ അന്തിമ തീരുമാനത്തെ അച്ചടക്കമുള്ള ഒരു പ്രവർത്തകനെന്ന നിലയിൽ പൂർണ്ണമായി അംഗീകരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.(KC Venugopal Welcomes VD Satheesan As Kerala CM And Calls For Unity)

 

തന്റെ സഹപ്രവർത്തകനായ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. പാർട്ടിയുടെ വിജയവും ഐക്യവുമാണ് പ്രധാനം. പാർട്ടിയുടെ താത്പ്പര്യമാണ് വലുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഹൈക്കമാൻഡ് തീരുമാനത്തിന് ശേഷം ചില എം.എൽ.എമാർ അതൃപ്തി പരസ്യമാക്കി. മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ആസൂത്രിതമായ നീക്കങ്ങൾ തനിക്കെതിരെ ഉണ്ടായെന്നും കെ.സി. പക്ഷത്തെ ചില നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും, ഈ തർക്കങ്ങളെല്ലാം ഇപ്പോൾ അപ്രസക്തമാണെന്നും പാർട്ടി തീരുമാനം നടപ്പിലാക്കുകയാണ് വേണ്ടതെന്നും കെ വി വേണുഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്.

Story Summary

K.C. Venugopal has publicly welcomed the Congress High Command’s decision to appoint V.D. Satheesan as Kerala’s Chief Minister, reaffirming that the party’s interests take precedence over individual aspirations. Despite some dissent from his supporters regarding the selection process, Venugopal has called for unity and pledged his full support to the new government to ensure the fulfillment of the public mandate.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.