Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeKeralaകേരള മുഖ്യമന്ത്രി പ്രഖ്യാപനം 12 മണിക്ക് ഉണ്ടായേക്കും: വാർത്താ സമ്മേളനം വിളിച്ചു,...

കേരള മുഖ്യമന്ത്രി പ്രഖ്യാപനം 12 മണിക്ക് ഉണ്ടായേക്കും: വാർത്താ സമ്മേളനം വിളിച്ചു, ചാർട്ടേർഡ് വിമാനത്തിൽ KCയില്ല, പ്രഖ്യാപനം ഡൽഹിയിൽ വച്ച്? | Kerala Chief Minister

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് ഉച്ചയോടെ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് സൂചന. 12 മണിക്ക് വാർത്താസമ്മേളനം നടത്തും. ഡൽഹിയിൽനിന്ന് എഐസിസി നിരീക്ഷക സംഘം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചെങ്കിലും, കെ.സി. വേണുഗോപാൽ സംഘത്തിനൊപ്പം ഇല്ലാത്തത് രാഷ്ട്രീയ വൃത്തങ്ങളിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.(Kerala Chief Minister To Be Announced Shortly Today)

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, മുതിർന്ന നേതാക്കളായ അജയ് മാക്കൻ, മുകുൾ വാസ്‌നിക്, സൂര്യകാന്ത് ദസ്മാന എന്നിവരടങ്ങുന്ന സംഘമാണ് പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ തലസ്ഥാനത്തേക്ക് പുറപ്പെട്ടത്. രാഹുൽ ഗാന്ധിയുമായി അദ്ദേഹം ഒരുമണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നു.

ഡൽഹിയിൽനിന്ന് ഹൈക്കമാൻഡ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മുഖ്യമന്ത്രിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാധ്യത. തുടർന്ന് ഉച്ചയ്ക്ക് 1 മണിക്ക് തിരുവനന്തപുരത്ത് ചേരുന്ന നിയമസഭാകക്ഷി യോഗത്തിൽ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും. മുഖ്യമന്ത്രിയെ സംബന്ധിച്ച അനിശ്ചിതത്വം മണിക്കൂറുകൾക്കുള്ളിൽ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. പ്രഖ്യാപനത്തിന് ശേഷം യുഡിഎഫ് നേതൃത്വം ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും.

Story Summary 

Kerala is poised to name its new Chief Minister today, May 14, 2026, as AICC observers head to Thiruvananthapuram following final consultations with the high command in New Delhi. The absence of K.C. Venugopal from the delegation traveling to Kerala has sparked intense speculation regarding the leadership selection, with an official announcement expected by noon.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.