തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകുമെന്ന് മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഡൽഹിയിൽ ഹൈക്കമാൻഡ് നേതൃത്വം നടത്തുന്ന ചർച്ചകൾ പൂർത്തിയായി വരികയാണെന്നും, ജനാധിപത്യപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.(Kerala CM Announcement Expected Today Following High Level Talks)
ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ പൂർണ്ണമനസ്സോടെ അംഗീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിൽ ആർക്കും ചോദ്യം ചെയ്യാൻ അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ലാരിറ്റി ഉള്ള പ്രോസസ്സ് ആണ് നടന്നതെന്നും, എല്ലാവരോടും അഭിപ്രായം ചോദിച്ചിട്ടാണ് പ്രഖ്യാപനം നടത്താൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നിലപാടുകളെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ ഒരു വിവാദത്തിനും ഇല്ലെന്നും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ ബഹുമാനിക്കുന്നുവെന്നും തിരുവഞ്ചൂർ പറഞ്ഞു. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മുന്നോടിയായി ഹൈക്കമാൻഡ് നേതൃത്വത്തിൽ ചർച്ചകൾ കടുക്കുകയാണ്. രാഹുൽ ഗാന്ധിയുടെ വസതിയിൽ വെച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി നടന്ന അടിയന്തര കൂടിക്കാഴ്ച രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ വലിയ ആകാംക്ഷ ഉളവാക്കിയിട്ടുണ്ട്.
Story Summary
Senior Congress leader Thiruvanchoor Radhakrishnan stated today that a clear and democratic decision regarding Kerala’s next Chief Minister will be announced shortly. As high-level meetings continue in New Delhi, including an urgent discussion between Rahul Gandhi and K.C. Venugopal, all eyes are on the Congress Legislative Party (CLP) meeting scheduled for 1:00 PM in Thiruvananthapuram. The party leadership maintains strict confidentiality, aiming for a consensus-based decision to ensure party unity after the recent assembly elections.

