ഗുജറാത്തിലെ അഹമ്മദാബാദിൽ പ്രമുഖ ജ്വല്ലറിയിലെ ജീവനക്കാരി ഒന്നരക്കോടി രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർന്നു. കഴിഞ്ഞ 11 മാസമായി ഷോറൂമിൽ സെയിൽസ്‌ഗേളായി ജോലി ചെയ്തിരുന്ന യുവതിയാണ് മോഷണം നടത്തിയത്. ജ്വല്ലറിയിലെ അക്കൗണ്ടുകളിൽ ക്രമക്കേട് ശ്രദ്ധയിൽപ്പെട്ട മാനേജർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. (Ahmedabad Jewellery Theft Case)
അതീവ ലാഘവത്തോടെയും ചിരിച്ചുകൊണ്ടുമാണ് യുവതി ആഭരണങ്ങൾ കടത്തിയത്. ട്രേകളിൽ ഇരുന്ന ആഭരണങ്ങൾ പരിശോധിക്കുന്നതിനിടെ സ്വർണ്ണമാലകളും മോതിരങ്ങളും മറ്റ് ആഭരണങ്ങളും അതീവ തന്ത്രപരമായി കൈക്കലാക്കി പോക്കറ്റിലിടുന്നത് സിസിടിവിയിൽ വ്യക്തമാണ്. സ്വർണ്ണ മോതിരങ്ങൾ, മാലകൾ, മംഗളസൂത്രങ്ങൾ, പാദസരങ്ങൾ എന്നിവയാണ് മോഷണം പോയത്. ആകെ 1.5 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ജ്വല്ലറി അധികൃതരുടെ പരാതിയിൽ ഗുജറാത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിലവിൽ ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
Summary: A saleswoman at a prominent jewellery store in Ahmedabad was caught on CCTV stealing gold ornaments worth Rs 1.5 crore. The theft came to light during an audit when the manager checked the footage, showing her calmly pocketing rings, chains, and mangalsutras. Gujarat Police have registered a case and are searching for the accused.

