Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeKeralaമലമ്പുഴയിൽ കാട്ടാനയുടെ ആക്രമണം: ഉറങ്ങിക്കിടന്നയാളെ ചവിട്ടിക്കൊന്നു, 2 പേർ ഓടി രക്ഷപ്പെട്ടു...

മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണം: ഉറങ്ങിക്കിടന്നയാളെ ചവിട്ടിക്കൊന്നു, 2 പേർ ഓടി രക്ഷപ്പെട്ടു | Wild Elephant Attack

🎙️ Latest Podcast

പാലക്കാട്: മലമ്പുഴ അകമലവാരം ആദിവാസി ഉന്നതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അകമലവാരം സ്വദേശി ചന്ദ്രൻ (45) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30-ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.(Wild Elephant Attack Claims Life In Palakkad Malampuzha)

ചന്ദ്രനും കൂടെയുള്ളവരും വീടിനു പുറത്തെ പുളിമരച്ചുവട്ടിൽ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടയിലാണ് കാട്ടാന ആക്രമണത്തിനായി എത്തിയത്. ആനയെ കണ്ട് കൂടെയുണ്ടായിരുന്ന രണ്ടുപേർ ഓടിരക്ഷപ്പെട്ടെങ്കിലും, പെട്ടെന്ന് ഒഴിഞ്ഞുമാറാൻ കഴിയാതിരുന്ന ചന്ദ്രൻ ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. കാട്ടാനയുടെ ചവിട്ടേറ്റാണ് ചന്ദ്രൻ മരണപ്പെട്ടത്.

മലമ്പുഴ സർക്കാർ ആശുപത്രിയിലെ മുൻ താൽക്കാലിക ജീവനക്കാരനായിരുന്നു മരിച്ച ചന്ദ്രൻ. സാധാരണയായി കാട്ടാന ശല്യം അധികം ഉണ്ടാകാത്ത പ്രദേശമാണ് ഇതെന്നാണ് നാട്ടുകാർ പറയുന്നത്.

Story Summary

In a tragic incident in Malampuzha, Palakkad, a 45-year-old tribal man named Chandran was trampled to death by a wild elephant early this morning. Chandran was sleeping under a tree outside his house due to the intense heat when the elephant attacked; although two others who were with him managed to escape, Chandran could not evade the attack in time.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.