HomeKeralaനേതാക്കളോട് തീരുമാനം പറയാതെ ഹൈക്കമാൻഡ്, KC ഡൽഹിയിൽ തുടരുന്നു: കേരളത്തിൻ്റെ മുഖ്യമന്ത്രി...

നേതാക്കളോട് തീരുമാനം പറയാതെ ഹൈക്കമാൻഡ്, KC ഡൽഹിയിൽ തുടരുന്നു: കേരളത്തിൻ്റെ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം, നിർണ്ണായക യോഗം ഉച്ചയ്ക്ക് | Kerala CM Selection

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്നറിയാം. രാഹുൽ ഗാന്ധിയോ എഐസിസി നേതൃത്വമോ ഇതുവരെ ആരുടെയും പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിർണ്ണായകമായ ഈ സാഹചര്യത്തിൽ, ഗവർണർക്കുള്ള കത്ത് നൽകാനായി എല്ലാ എംഎൽഎമാരുടെയും പിന്തുണ ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് നേതൃത്വം.(Kerala CM Selection Delay Escalates Intra Party Tension)

ലീഗ് എംഎൽഎമാർ ഇന്ന് വീണ്ടും യോഗം ചേർന്നേക്കുമെന്നാണ് സൂചനകൾ.
പ്രധാനപ്പെട്ട മൂന്ന് നേതാക്കളുടെ പക്ഷങ്ങളും ആത്മവിശ്വാസത്തിലാണ്. നിയമസഭയിലെ എംഎൽഎമാരുടെ എണ്ണത്തിലുള്ള പിന്തുണയിൽ കെ സി വേണുഗോപാൽ പക്ഷം ഉറച്ച വിശ്വാസത്തിലാണ്. അവസാന വട്ട ചർച്ചകൾ തങ്ങൾക്ക് അനുകൂലമാണെന്ന ആത്മവിശ്വാസത്തിലാണ് വി.ഡി. സതീശൻ പക്ഷം. പാർട്ടിയിൽ സമവായമുണ്ടാക്കാൻ ചെന്നിത്തലയ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആർ.സി പക്ഷം.

കെ.സി. വേണുഗോപാൽ നിലവിൽ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ തുടരുകയാണ്. ഹൈക്കമാൻഡിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കായി അദ്ദേഹം കാത്തിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന വി.ഡി. സതീശൻ റോഡ് മാർഗ്ഗം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വഴുതക്കാടുള്ള വസതിയിൽ തുടരുന്നു.

പത്തുദിവസത്തെ നീണ്ട അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. ഇതിനായുള്ള കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ദിരാഭവനിൽ ചേരും. എഐസിസി നേതൃത്വത്തിന്റെ തീരുമാനം ദീപ ദാസ്മുൻഷി എംഎൽഎമാർക്ക് മുന്നിൽ വെളിപ്പെടുത്തുമെന്നാണ് സൂചന. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിനൊപ്പം തന്നെ, സർക്കാർ രൂപീകരണത്തിനുള്ള നടപടികൾക്കായി യുഡിഎഫ് കക്ഷി നേതാക്കൾ ഗവർണ്ണറെ കാണാനും തീരുമാനിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ ശനിയാഴ്ചയോ തിങ്കളാഴ്ചയോ നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരത്ത് എത്താൻ എല്ലാ എംഎൽഎമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്.

കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിൽ, ഹൈക്കമാൻഡ് മുന്നോട്ടുവെക്കുന്ന ഫോർമുല എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. അനിശ്ചിതത്വം നീണ്ടുപോയതിൽ സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഇന്ന് നടക്കുന്ന പ്രഖ്യാപനം അതീവ നിർണ്ണായകമാണ്. അതേസമയം, മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി മുസ്ലീം ലീഗ് നേതൃത്വം പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിൽ ഇന്നും യോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാകും ലീഗിന്റെ അന്തിമ തീരുമാനം. മറ്റ് ഘടകകക്ഷികളും തിരുവനന്തപുരത്ത് എത്തിച്ചേരുന്നുണ്ട്.

Story Summary 

The uncertainty surrounding Kerala’s next Chief Minister continues as the Congress high command remains silent, failing to communicate a decision to key party leaders or coalition partners. With IUML delaying their arrival and internal groups—supporting K.C. Venugopal, V.D. Satheesan, and Ramesh Chennithala, respectively—expressing confidence in their individual prospects, the party is rushing to consolidate MLA support for the upcoming government formation.

WhatsApp Channel Banner

Latest updates

സംസ്ഥാനത്ത് ചൊവ്വാഴ്ചയും അതിശക്തമായ മഴ തുടരും; 12 ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain alert 12 districts orange alert). മഴ കടുക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള...

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു: ചൊവ്വാഴ്ച 7 ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ഓഗസ്റ്റ് 4 ചൊവ്വാഴ്ച ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു (Kerala rain holiday August...

ശബരിമല നെയ്യ് വിവാദം: ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട്...

പത്തനംതിട്ട: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേട് ആരോപണങ്ങളിൽ സമഗ്രമായ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ (Sabarimala ghee controversy Devaswom Vigilance probe). വിഷയത്തിൽ...

അതിതീവ്ര മഴ: കെ.എസ്.ഇ.ബിക്ക് 25.43 കോടിയുടെ നാശനഷ്ടം; 6.5...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴയിലും കൊടുങ്കാറ്റിലും കെ.എസ്.ഇ.ബി.യുടെ (KSEB rain damage loss August 2026) വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വൻ നാശനഷ്ടം. മഴക്കെടുതിയിൽ ഇതുവരെ 25.43 കോടി രൂപയുടെ പ്രാരംഭ...

പഞ്ചായത്ത് ഓഫീസിൽ പെട്രോൾ കുപ്പിയുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി;...

മലപ്പുറം: വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കി നൽകുന്നില്ലെന്ന് ആരോപിച്ച് കുടുംബം പഞ്ചായത്ത് ഓഫീസിനുള്ളിൽ ആത്മഹത്യാ ഭീഷണി മുഴക്കി (Malappuram Vazhayur panchayat suicide threat). മലപ്പുറം വാഴയൂർ പഞ്ചായത്ത് ഓഫീസിലാണ് തിങ്കളാഴ്ച നാടകീയ സംഭവങ്ങൾ...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...