കൊല്ലം: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് നേതൃത്വം വൈകിക്കുന്നത് യുഡിഎഫിന്റെ വിജയത്തിന് മങ്ങലേൽപ്പിച്ചെന്ന് ഷിബു ബേബി ജോൺ. കടുത്ത ഭാഷാപ്രയോഗങ്ങൾ ഒഴിവാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.(Shibu Baby John Criticizes Congress Leadership Over Kerala CM Announcement Delay)
ഇന്നലെ വരെ ഒരുമിച്ച് നീങ്ങിയതുകൊണ്ടും നാളെയും ഒരുമിച്ച് നീങ്ങേണ്ടതുകൊണ്ടും നല്ല നാടൻ ഭാഷയിൽ മറുപടി പറയുന്നില്ല. ലഭിച്ച വലിയ വിജയത്തിന്റെ ശോഭ കെടുത്താതെ നോക്കേണ്ടതായിരുന്നു, അദ്ദേഹം അഭിപ്രായപ്പെട്ടു.
കാലതാമസം ഇനിയും തുടരരുത് എന്ന് കോൺഗ്രസ് ഹൈക്കമാൻഡിനോട് അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഘടകകക്ഷികൾ ഇടപെടേണ്ടതില്ലെന്ന എം.എം. ഹസന്റെ പ്രസ്താവനയോട് പ്രതികരിക്കവെ, തങ്ങൾ മുന്നണിക്കായി കഠിനാധ്വാനം ചെയ്തവരാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എം.എം. ഹസന് മറുപടി നൽകുന്നില്ല, ഞങ്ങളും വെള്ളം കോരിയതാണ്, ഷിബു ബേബി ജോൺ വ്യക്തമാക്കി.
Story Summary
RSP leader Shibu Baby John has expressed deep frustration over the Congress leadership’s delay in announcing the new Kerala Chief Minister, warning that this indecision is diminishing the luster of the UDF’s landslide electoral victory. While avoiding harsh criticism to maintain coalition harmony, he asserted that as an integral part of the front, his party has contributed significantly to the success and deserves a timely resolution to the ongoing leadership impasse.

