കൊച്ചി: മുഖ്യമന്ത്രി സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലെത്തി നിൽക്കെ, വി.ഡി. സതീശന് അനുകൂലമായി കോൺഗ്രസ് പ്രവർത്തകരുടെ വികാരം ശക്തമാകുന്നു. പെരുമ്പാവൂരിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ എം.പി. ബെന്നി ബെഹനാന് മുന്നിൽ പ്രവർത്തകർ വി.ഡി. സതീശനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചു.(Congress Workers Urge Benny Behanan to Support VD Satheesan for CM Post)
പെരുമ്പാവൂർ മുടിക്കലിലെ ഒരു സ്വകാര്യ ചടങ്ങിലാണ് സംഭവം. പ്രവർത്തകർ ബെന്നി ബെഹനാന്റെ അടുത്തെത്തി തങ്ങളുടെ നിലപാട് വ്യക്തമാക്കുകയായിരുന്നു. കേരളത്തിലെ പൊതുവികാരം വി.ഡി. സതീശന് ഒപ്പമാണെന്നും അദ്ദേഹത്തെ തന്നെ മുഖ്യമന്ത്രിയാക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു.
വിഷയം ഗൗരവകരമായി ശ്രദ്ധിച്ചെങ്കിലും, നേതൃത്വത്തെ അനുനയിപ്പിക്കാനാണ് എം.പി. ശ്രമിച്ചത്. തീരുമാനം ഹൈക്കമാൻഡിന്റേതാണെന്നും വിശദീകരിച്ച് പ്രവർത്തകരെ ശാന്തരാക്കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. നടന്നത് സൗഹൃദപരമായ സംഭാഷണമാണെന്നും, പ്രവർത്തകർ അവരുടെ വികാരപ്രകടനം നടത്തുക മാത്രമാണ് ചെയ്തതെന്നും ബെന്നി ബെഹനാൻ പ്രതികരിച്ചു.
Story Summary
Congress workers in Perumbavoor have urged MP Benny Behanan to advocate for V.D. Satheesan as the next Chief Minister of Kerala. While Behanan assured them that the final decision rests with the party high command, the interaction highlights the growing grassroots pressure and internal party dynamics as the leadership prepares to announce its choice for the top post.

