തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചു. താൻ മന്ത്രിയായ സാഹചര്യത്തിൽ പാർട്ടി പദവിയിൽ തുടരുന്നതിലെ ഔചിത്യം കണക്കിലെടുത്ത് ഹൈക്കമാൻഡിനെ തന്റെ തീരുമാനം അറിയിക്കുകയായിരുന്നു. ഇന്ന് ചേർന്ന പാർട്ടിയിലെ വിശാല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.(Sunny Joseph offers to step down as KPCC president amidst party restructuring)
അധ്യക്ഷന് പുറമെ, എംഎൽഎമാരായ അഞ്ച് ഡിസിസി പ്രസിഡന്റുമാരും തങ്ങളുടെ സ്ഥാനങ്ങൾ ഒഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒരാൾക്ക് ഒരു പദവി എന്ന എഐസിസി നയത്തിന്റെ ഭാഗമായാണ് ഈ അഴിച്ചുപണി. പാർട്ടിയിൽ അടിമുടി മാറ്റങ്ങൾ വരുത്താനും എഐസിസി രീതിക്കനുസരിച്ച് സംഘടനയെ പുനഃസംഘടിപ്പിക്കാനും നേതൃത്വം തീരുമാനിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
മന്ത്രിസ്ഥാനവും പാർട്ടി പദവികളും ഒരുമിച്ച് കൊണ്ടുപോകുന്നത് സംഘടനാ പ്രവർത്തനത്തെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. വരും ദിവസങ്ങളിൽ പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾ ഹൈക്കമാൻഡിന്റെ മേൽനോട്ടത്തിൽ നടക്കും.
Story Summary
KPCC President Sunny Joseph has expressed his willingness to step down from his party post following his appointment as a minister, adhering to the party’s ‘one person, one post’ policy. Additionally, five District Congress Committee (DCC) presidents who are also MLAs have offered to resign to facilitate a comprehensive organizational restructuring led by the AICC.

