Description
Digital Voice of Kerala
Tuesday, May 12, 2026

Digital Voice of Kerala
HomeKerala'ലീഗ്-കോൺഗ്രസ് പിന്തുണ താങ്ങായി': G സുധാകരൻ പാണക്കാടെത്തി സാദിഖലി തങ്ങളുമായും PK...

‘ലീഗ്-കോൺഗ്രസ് പിന്തുണ താങ്ങായി’: G സുധാകരൻ പാണക്കാടെത്തി സാദിഖലി തങ്ങളുമായും PK കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തി | G Sudhakaran Panakkad Visit

🎙️ Latest Podcast

മലപ്പുറം: അമ്പലപ്പുഴ നിയുക്ത എംഎൽഎ ജി. സുധാകരൻ പാണക്കാട്ടെത്തി മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് അദ്ദേഹം ചർച്ച നടത്തിയത്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിവിധ മത-സാംസ്‌കാരിക-സാമൂഹിക നേതാക്കളെ സന്ദർശിക്കുന്നതിന്റെ ഭാഗമായായിരുന്നു പാണക്കാട്ടെ സന്ദർശനം.(G Sudhakaran Panakkad Visit, Meets Sadiq Ali Thangal And Kunhalikutty)

പാണക്കാട് എത്തിയതിൽ വലിയ സന്തോഷമുണ്ടെന്ന് ജി. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പിൽ കോൺഗ്രസും ലീഗും നൽകിയ പിന്തുണ തനിക്ക് വലിയ തണലായെന്ന് അദ്ദേഹം വ്യക്തമാക്കി. ലീഗും കോൺഗ്രസും കൂടെനിന്നു. അവരാണ് എന്റെ വിജയത്തിന്റെ നെടുംതൂണുകൾ, അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് വിട്ടുപോയ ഇ.പി. ജയരാജനോടോ എം.വി. ഗോവിന്ദനോടോ ആശയവിനിമയം നടത്തിയിട്ടില്ല. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം കള്ളമാണെന്ന് ജനവിധിയിലൂടെ തെളിഞ്ഞുവെന്നും ഏറ്റവും കുറഞ്ഞ ചിലവിൽ തിരഞ്ഞെടുപ്പ് നേരിട്ട സ്ഥാനാർത്ഥിയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴയിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി മത്സരിച്ച ജി. സുധാകരൻ 27,935 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിറ്റിങ് എംഎൽഎ എച്ച്. സലാമിനെ പരാജയപ്പെടുത്തിയത്.

Story Summary

Newly elected Ambalappuzha MLA G. Sudhakaran visited Panakkad and met Muslim League leaders Sadiq Ali Thangal and PK Kunhalikutty. Sudhakaran, who won as a UDF-backed independent with a margin of 27,935 votes, thanked Congress and League for their immense support throughout the election.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.