കോഴിക്കോട്: ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടറെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു (Kozhikode Bus Conductor Arrested). കിണാശേരി മനാത്ത് ഹൗസിൽ ഇബ്രാഹിം കരീം (54) ആണ് പിടിയിലായത്.
പെരുമണ്ണ സിറ്റി റൂട്ടിലോടുന്ന ‘കിസ്മത്ത്’ ബസിലെ കണ്ടക്ടറാണ് ഇബ്രാഹിം കരീം. കഴിഞ്ഞ ഞായറാഴ്ച രാവിലെ 11.15-ഓടെ വയലിൻ ക്ലാസ് കഴിഞ്ഞ് മാങ്കാവിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെയായിരുന്നു അതിക്രമം.
ബസിന്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്തിരുന്ന 17-കാരനെ കടുപ്പിനി, പൊക്കുന്ന്, പെരുമണ്ണ എന്നീ സ്ഥലങ്ങളിൽ വെച്ച് ഇയാൾ ഉപദ്രവിച്ചതായാണ് പരാതി. പ്രതി തന്നെ മുൻപും നിരന്തരം ശല്യം ചെയ്തിരുന്നതായി വിദ്യാർത്ഥി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
വിദ്യാർത്ഥിയുടെ പരാതിയിൽ പന്തീരാങ്കാവ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും സുരക്ഷിത യാത്ര ഉറപ്പാക്കേണ്ട പൊതുഗതാഗത സംവിധാനത്തിൽ നിന്നുണ്ടാകുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
News Summary: The Pantheerankavu police have arrested Ibrahim Kareem (54), a conductor of the ‘Kismat’ bus operating on the Perumanna-City route, for sexually assaulting a 17-year-old boy. The incident occurred on Sunday morning while the student was returning home from a violin class. According to the complaint, the conductor harassed the boy near Kaduppini and Pokkunnu. Following the minor’s statement about repeated harassment, the police registered a case under the POCSO Act and remanded the accused.

