HomeKerala'ഇത് സത്യമാണെന്നും അല്ലായെന്നും തൽക്കാലം സ്ഥിരീകരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല': രാജീവ് ചന്ദ്രശേഖർ...

‘ഇത് സത്യമാണെന്നും അല്ലായെന്നും തൽക്കാലം സ്ഥിരീകരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല’: രാജീവ് ചന്ദ്രശേഖർ | Rajeev Chandrasekhar Trolls Congress

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ അനിശ്ചിതത്വത്തിൽ കോൺഗ്രസിനെതിരെ ട്രോളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഭരണകക്ഷികൾ അധികാരമേറ്റ പശ്ചാത്തലത്തിൽ, കേരളത്തിലെ വൈകലിനെ രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി.(Rajeev Chandrasekhar Trolls Congress Over Kerala Chief Minister Delay)

കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകുന്നതിനെച്ചൊല്ലി ബിജെപി കേരള നേതൃത്വവും ദേശീയ നേതൃത്വവും തമ്മിൽ രസകരമായ ഒരു ‘മത്സരം’ നടക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന്റെ സ്ക്രീൻഷോട്ടാണ് രാജീവ് ചന്ദ്രശേഖർ പങ്കുവെച്ചത്.

കുറിപ്പ് പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെ: “ഇത് സത്യമാണെന്നും അല്ലായെന്നും തൽക്കാലം സ്ഥിരീകരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല- ഇതാണ് ഈ വിഷയത്തിൽ എന്റെ പ്രതികരണം.”

Story Summary

BJP State President Rajeev Chandrasekhar took a dig at Congress over the delay in announcing Kerala’s Chief Minister. Sharing a viral screenshot about KC Venugopal’s potential appointment, he mocked the party’s internal indecisiveness by comparing the situation with West Bengal and Tamil Nadu, where new governments have already taken oath.

Clickable Info Box