ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തിരിച്ചടിയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് നേരത്തെ ഒഴിഞ്ഞുമാറിയിരുന്ന പിണറായി വിജയൻ, പിബി യോഗത്തിന് ശേഷം നാട്ടിലേക്ക് മടങ്ങവെ മാധ്യമങ്ങളോട് ചുരുങ്ങിയ വാക്കുകളിൽ പ്രതികരിച്ചു. ചിരിയോടെ ‘പിന്നെ കാണാം’ എന്നാണ് അദ്ദേഹം പറഞ്ഞത്.(Pinarayi Vijayan Reaction After Election Defeat And CPM PB Meet Update)
അതേസമയം, സഭയിലെ പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച തീരുമാനം കേരളത്തിൽ വെച്ചുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. രണ്ട് ദിവസമായി ഡൽഹിയിൽ നടന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ കേരളത്തിലെ അപ്രതീക്ഷിത തോൽവിയെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നു. പിബി യോഗ തീരുമാനങ്ങൾ വിശദീകരിക്കാനായി ഇന്ന് വൈകിട്ട് 4 മണിക്ക് എം.എ. ബേബി വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവായി പിണറായി വിജയൻ തന്നെ തുടരണമെന്നതാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷ വികാരം. എന്നാൽ പാർട്ടിയിൽ നേതൃമാറ്റം വേണമെന്ന നിലപാട് നേതൃത്വത്തിലെ ചിലർക്കുണ്ട്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യത്തിൽ സിപിഐ ഉറച്ചുനിൽക്കുന്നത് സിപിഎമ്മിന് തലവേദനയാകുന്നുണ്ട്.
Story Summary
Following the CPM Politburo meeting in Delhi, Pinarayi Vijayan gave a brief response to the media regarding the election defeat. While the state leadership favors Pinarayi as the Opposition Leader, a final decision is pending as the CPI demands the Deputy Opposition Leader post.

