Description
Digital Voice of Kerala
Tuesday, May 12, 2026

Digital Voice of Kerala
HomeKeralaകേരള മുഖ്യമന്ത്രി പ്രഖ്യാപനം അന്തിമ ഘട്ടത്തിൽ: K മുരളീധരനും K സുധാകരനുമടക്കമുള്ള...

കേരള മുഖ്യമന്ത്രി പ്രഖ്യാപനം അന്തിമ ഘട്ടത്തിൽ: K മുരളീധരനും K സുധാകരനുമടക്കമുള്ള നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു | High Command Summons Senior Leaders

🎙️ Latest Podcast

തിരുവനന്തപുരം:കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്ന ആകാംക്ഷയ്ക്ക് വിരാമമിടാൻ കോൺഗ്രസ് ഹൈക്കമാൻഡ് നടപടികൾ വേഗത്തിലാക്കി. കെ.പി.സി.സി. മുൻ അധ്യക്ഷന്മാരായ കെ. മുരളീധരൻ, കെ. സുധാകരൻ, എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരോട് നാളെ ഡൽഹിയിലെത്താൻ എ.ഐ.സി.സി. നേതൃത്വം നിർദ്ദേശിച്ചു.(High Command Summons Senior Leaders To Delhi, KC Venugopal Frontrunner For Kerala CM)

മുഖ്യമന്ത്രി പദവിയിലേക്ക് കെ.സി. വേണുഗോപാലിന്റെ പേരിന് പ്രഥമ പരിഗണന ലഭിക്കുന്നു എന്ന സൂചനകൾക്ക് പിന്നാലെയാണ് മുതിർന്ന നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി പദം ഉണ്ടാകില്ലെന്ന് ഹൈക്കമാൻഡ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിൽ ചർച്ചകൾ നടത്തി.

സോണിയാ ഗാന്ധിയുമായുള്ള അവസാനഘട്ട കൂടിയാലോചനകൾക്ക് ശേഷം ഇന്നോ നാളെയോ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം കോൺഗ്രസിന് വിട്ടുനൽകിയ ഘടകകക്ഷികളും കെ.സി. വേണുഗോപാലിന്റെ സ്ഥാനാർത്ഥിത്വത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പ്രഖ്യാപനം ഡൽഹിയിൽ വെച്ച് ഖാർഗെയോ രാഹുൽ ഗാന്ധിയോ നടത്തണോ, അതോ കേരളത്തിൽ നിയമസഭാ കക്ഷി യോഗം ചേർന്ന് പ്രഖ്യാപിക്കണോ എന്ന കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകും.

Story Summary

The Congress High Command has accelerated the process of choosing Kerala’s new Chief Minister, with KC Venugopal emerging as the frontrunner. Senior leaders including K Muraleedharan and K Sudhakaran have been summoned to Delhi for final consultations as the party rules out the possibility of a Deputy CM post.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.