HomeNationalധാർഷ്ട്യത്തോടെയുള്ള പെരുമാറ്റം കമ്മ്യൂണിസ്റ്റ് രീതിയല്ല, എങ്ങനെയും ജയിക്കുമെന്ന തോന്നൽ കേരളത്തിൽ തോൽവിയിലേക്ക്...

ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റം കമ്മ്യൂണിസ്റ്റ് രീതിയല്ല, എങ്ങനെയും ജയിക്കുമെന്ന തോന്നൽ കേരളത്തിൽ തോൽവിയിലേക്ക് നയിച്ചു, ഇടതുപക്ഷ നയങ്ങളിൽ നിന്ന് പിന്നോട്ട് പോയി: CPIM കേന്ദ്ര കമ്മിറ്റിയിൽ രൂക്ഷവിമർശനം | CPIM Central Committee

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഐഎം കേരള സംസ്ഥാന ഘടകത്തിനെതിരെ രൂക്ഷമായ വിമർശനവുമായി കേന്ദ്ര നേതൃത്വം. കേരളത്തിൽ പാർട്ടിക്ക് സംഭവിച്ച ഗുരുതരമായ വീഴ്ചകൾ അക്കമിട്ട് നിരത്തുന്നതാണ് ഡൽഹിയിൽ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലെ സംഘടനാ റിപ്പോർട്ട്.(CPIM Central Committee Criticizes Kerala Leadership For Election Defeat)

തിരഞ്ഞെടുപ്പിൽ അമിത ആത്മവിശ്വാസം പുലർത്തിയത് വലിയ വിനയായെന്നാണ് പ്രധാന വിമർശനം. ഇടതുപക്ഷ നയങ്ങളിൽ നിന്ന് പിന്നോട്ട് പോയെന്നും, നേതാക്കളുടെ ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റവും പ്രതികരണങ്ങളും കമ്മ്യൂണിസ്റ്റ് ശൈലിക്ക് നിരക്കാത്തതാണെന്നും യോഗത്തിൽ കടുത്ത വിമർശനമുയർന്നു.

തുടർച്ചയായി പത്തുവർഷം അധികാരത്തിൽ ഇരുന്നത് പാർട്ടിയുടെ സംഘടനാ കരുത്തിൽ വലിയ വിള്ളലുണ്ടാക്കി. എങ്ങനെയും ജയിക്കുമെന്ന ചിന്ത നേതാക്കളെ ബാധിച്ചതാണ് തോൽവിക്ക് കാരണം. നേതാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന അധികാര വ്യാമോഹം പാർട്ടിയിൽ വിമതർ പെരുകാൻ കാരണമായി. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് താഴെത്തട്ടിൽ നിന്നുയർന്ന ശാസ്ത്രീയമായ വിമർശനങ്ങളെയും നിർദ്ദേശങ്ങളെയും സംസ്ഥാന നേതൃത്വം പരിഹാസത്തോടെയാണ് കണ്ടത്. പാർട്ടിയുടെ പ്രവർത്തന ശൈലിയിൽ ഉടനടി ആഴത്തിലുള്ള തിരുത്തലുകൾ വരുത്തണമെന്നും സംഘടന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

എം.എ. ബേബി അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലും സമാനമായ തിരുത്തൽ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. നേതാക്കളുടെ സ്ഥാനമോഹങ്ങൾ പാർട്ടിയെ സംഘടനപരമായി ദുർബലപ്പെടുത്തുന്നതിന്റെ തെളിവാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ ബിജെപി വലിയ തോതിൽ സ്വാധീനമുറപ്പിക്കുന്നുണ്ടെന്നും, അടിയന്തിരമായി തിരുത്തൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ബിജെപിയുടെ കടന്നുകയറ്റം തടയാനാവില്ലെന്നും റിപ്പോർട്ടിൽ കടുത്ത മുന്നറിയിപ്പുണ്ട്. ഇന്നലെയോടെ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവലോകന ചർച്ചകൾ പൂർത്തിയായിരുന്നു. കേന്ദ്ര കമ്മിറ്റി യോഗത്തിലെ ചർച്ചകൾക്ക് ജനറൽ സെക്രട്ടറി എം.എ. ബേബി ഇന്ന് ഔദ്യോഗികമായി മറുപടി നൽകും. ഇതിനുപുറമേ, രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യം, അയോധ്യ രാമക്ഷേത്ര നിർമ്മാണം, പാചകവാതക-ഇന്ധന വിലവർദ്ധനവ്, ചോദ്യപേപ്പർ ചോർച്ച, തെറ്റ് തിരുത്തൽ രേഖ, ആദിവാസി മേഖലകളിലെ പാർട്ടി പ്രവർത്തനം വിപുലീകരിക്കൽ എന്നിവയും ഇന്നത്തെ യോഗത്തിൽ പ്രധാന അജണ്ടകളായി ചർച്ച ചെയ്യും. മൂന്നുദിവസമായി നടന്ന കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് സമാപിക്കും.

Story Summary

The CPIM Central Committee severely criticized the Kerala state leadership for its recent assembly election defeat, citing overconfidence, arrogance in leaders’ behavior, and a shift away from leftist policies. The review report presented by General Secretary M.A. Baby warned of a strong BJP resurgence in the state unless immediate and deep corrective measures are implemented.

WhatsApp Channel Banner

Latest updates

ചക്രവാതച്ചുഴി നിലനിൽക്കുന്നു: ഓഗസ്റ്റ് 7 വരെ മഴ തുടരാൻ...

തിരുവനന്തപുരം: തെക്കൻ തമിഴ്‌നാടിനു മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ കേരളത്തിൽ ഓഗസ്‌റ്റ് 3 മുതൽ 7 വരെ പരക്കെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain...

ലോകകപ്പ് വരുമാന പങ്കാളിത്ത പദ്ധതി പിൻവലിച്ചതിന് പിന്നാലെ ഫിഫയ്‌ക്കെതിരെ...

സൂറിച്ച്: ഭാവിയിലെ ഫിഫ ലോകകപ്പ് വരുമാനത്തിൽ സ്വകാര്യ നിക്ഷേപകർക്ക് പങ്കാളിത്തം നൽകാനുള്ള വിവാദ പദ്ധതി പിൻവലിച്ചതിന് പിന്നാലെ ഫിഫയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫ മുന്നറിയിപ്പ് നൽകി (UEFA Legal...

മന്ത്രിസഭാ പുനഃസംഘടനയിൽ കർണാടക കോൺഗ്രസിൽ അതൃപ്തി; എംഎൽഎമാർ രാജി...

ബെംഗളൂരു: കർണാടക കോൺഗ്രസ് സർക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനയെ ചൊല്ലി പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്തി. മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് രണ്ട് എംഎൽഎമാർ രാജി പ്രഖ്യാപിച്ചതായും ചില മുതിർന്ന നേതാക്കൾ രാജി പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട് (...

കാവേരി ജലം എത്തിയില്ല; കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം...

തഞ്ചാവൂർ: കാവേരി നദിയിലെ ജലം ജൂൺ 12ന് തമിഴ്നാട്ടിലെത്തേണ്ടതായിരുന്നെങ്കിലും ഓഗസ്റ്റ് ആയിട്ടും ആവശ്യമായ വെള്ളം ലഭിച്ചില്ലെന്ന് ഡിഎംകെ അധ്യക്ഷനും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ (MK Stalin Cauvery Water Dispute)....

ബങ്കിപ്പൂരിൽ BJPയുടെ കോട്ട തകർത്ത് പ്രശാന്ത് കിഷോർ: 25...

പട്ന: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ബി.ജെ.പിയുടെ കുത്തക മണ്ഡലമായിരുന്ന ബാങ്കിപ്പൂരിൽ ജന സൂരാജ് പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോറിന് വൻ മുന്നേറ്റം. ബാങ്കിപ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ബി.ജെ.പി...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...