ന്യൂഡൽഹി: തെരുവ് നായയെ കൊലപ്പെടുത്തിയെന്നാരോപിച്ച് ഡൽഹിയിൽ സുരക്ഷാ ജീവനക്കാരനെ യുവതി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Delhi Dog Activist Slaps Guard). പശ്ചിമ ഡൽഹിയിലെ കീർത്തി നഗർ പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. മൃഗസംരക്ഷണ പ്രവർത്തകയെന്ന് അവകാശപ്പെടുന്ന ജസ്മീത് കൗർ എന്ന യുവതിയാണ് യൂണിഫോം ധരിച്ച സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ചത്.
സുരക്ഷാ ജീവനക്കാരൻ ഇരുമ്പ് വടി ഉപയോഗിച്ച് തെരുവ് നായയെ മർദ്ദിച്ചുവെന്നും പരിക്കേറ്റ നായ ചത്തുവെന്നുമാണ് യുവതിയുടെ ആരോപണം. പോലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെ യുവതി സുരക്ഷാ ജീവനക്കാരനെ പലതവണ അടിക്കുകയും ചെരിപ്പ് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. പ്രദേശത്തുകൂടി പോയ ഒരാളെ നായ കടിക്കാൻ ശ്രമിച്ചപ്പോൾ ഓടിക്കാൻ ശ്രമിച്ചതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നായ മരിച്ചതായി വെറ്ററിനറി ആശുപത്രി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക മൊഴി പോലീസിന് ലഭിച്ചിട്ടില്ല.
Dog Woman is beating a Man in front of @DelhiPolice and Police is standing like a hijra. Shame on you Delhi Police! Sending you Bangles. Pls wear them.https://t.co/Cu1XSODiHM
— NCMIndia Council For Men Affairs (@NCMIndiaa) May 9, 2026
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഡൽഹി പോലീസ് അറിയിച്ചു. മൃഗത്തെ മർദ്ദിച്ചതിനെക്കുറിച്ചും സുരക്ഷാ ജീവനക്കാരനെ യുവതി മർദ്ദിച്ചതിനെക്കുറിച്ചും അന്വേഷിച്ച് ഉചിതമായ നിയമനടപടികൾ സ്വീകരിക്കും. നിലവിൽ ഇരുപക്ഷവും പരാതിയൊന്നും നൽകിയിട്ടില്ല. വീഡിയോ വൈറലായതോടെ പോലീസിന്റെ സാന്നിധ്യത്തിൽ മർദ്ദനം നടന്നിട്ടും ഉദ്യോഗസ്ഥർ ഇടപെട്ടില്ലെന്ന വിമർശനം ശക്തമായിട്ടുണ്ട്.
Summary: A viral video shows an animal activist, Jasmeet Kaur, repeatedly slapping a security guard with her slipper outside Kirti Nagar police station in West Delhi. She accused him of killing a stray dog with an iron rod. While some support her action, others condemn the assault and criticize the police for not intervening. Investigations into both incidents are ongoing.

