തൃശൂർ: കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെ അനുകൂലിച്ച് ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച ലോക്കൽ കമ്മിറ്റി അംഗം മുഹമ്മദിന്റെ നടപടിയെ തള്ളി സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ. മുഹമ്മദിന്റേത് തെറ്റായ നടപടിയാണെന്നും പാർട്ടിയുടെ നയത്തിന് വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.(KC Venugopal Flex Controversy, CPM District Secretary Denounces Party Leader)
സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികൾ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ ജില്ലാ സെക്രട്ടറി, ഉചിതമായ തുടർനടപടികൾ സ്വീകരിക്കാൻ നാട്ടിക ഏരിയാ കമ്മിറ്റിക്ക് നിർദ്ദേശം നൽകിയതായും മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കോൺഗ്രസിനുള്ളിൽ തർക്കങ്ങൾ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കെ.സി. വേണുഗോപാലിന്റെ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച സിപിഎം പ്രവർത്തകൻ കുടുങ്ങി. ‘സേവ് കോൺഗ്രസ്’ എന്ന പേരിൽ, ‘കെ.സി. നയിക്കട്ടെ’ എന്നെഴുതിയ ബോർഡ് വാടാനപ്പള്ളി പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സ്ഥാപിച്ചിരുന്നത്. രാത്രിയുടെ മറവിൽ ബോർഡ് സ്ഥാപിച്ച സിപിഎം ലോക്കൽ കമ്മിറ്റി അംഗം അരവശേരി മുഹമ്മദ് സമീപത്തെ സിസിടിവിയിൽ കുടുങ്ങുകയായിരുന്നു. സിസിടിവി ക്യാമറ കേടാണെന്നാണ് കരുതിയതെന്നും പുതിയത് സ്ഥാപിച്ചത് അറിഞ്ഞില്ലെന്നും മുഹമ്മദ് സമ്മതിക്കുന്ന വാട്സാപ്പ് സന്ദേശം പുറത്തുവിട്ടു. ബോർഡ് വെച്ച ശേഷം ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി പോലീസിൽ പരാതി നൽകുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.
Story Summary
CPM Thrissur District Secretary KV Abdul Khadar has condemned the action of local leader Muhammad, who placed a pro-KC Venugopal flex board in Vadanappally. Terming it a violation of party policy, Khadar directed the Nattika Area Committee to take disciplinary action against him.

