അഹമ്മദാബാദ്: മൂന്ന് പതിറ്റാണ്ടിലേറെയായി മറഞ്ഞുകിടന്ന ഒരു കൊലപാതകക്കേസ് ശാസ്ത്രീയ തെളിവുകളുടെയും കുറ്റബോധം വേട്ടയാടിയ പ്രതികളുടെ വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിൽ അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ച് തെളിയിച്ചു (Ahmedabad Murder Case 1992). 1992-ൽ അപ്രത്യക്ഷയായ ഫർസാന ദോസുഭായ് റധൻപുരി എന്ന യുവതി കൊല്ലപ്പെട്ടതാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു.(Ahmedabad Murder Case 1992)
അഹമ്മദാബാദിലെ വത്വ പ്രദേശത്തുള്ള കുതുബ് നഗറിലെ ഒരു കെട്ടിടത്തിൽ 18 അടി താഴ്ചയുള്ള കുഴിയിൽ നിന്ന് ലഭിച്ച അസ്ഥികൂടാവശിഷ്ടങ്ങളാണ് കേസിലെ നിർണ്ണായക തെളിവായി മാറിയത്. ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തിയ ഡിഎൻഎ പ്രൊഫൈലിംഗ് വഴിയാണ് ഇത് ഫർസാനയുടേതാണെന്ന് ഉറപ്പിച്ചത്. കുടുംബപ്രശ്നങ്ങളെത്തുടർന്ന് ഭർത്താവ് ഷംസുദ്ദീൻ മൂസാജി ഖേദാവാലയും സഹോദരൻ ഇഖ്ബാലും ചേർന്ന് ഫർസാനയെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി കുഴിച്ചുമൂടുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
ഈ കൊലപാതക രഹസ്യം പുറംലോകമറിഞ്ഞത് സിനിമയെ വെല്ലുന്ന രീതിയിലാണ്. കൊലപാതകത്തിന് ശേഷം കുറ്റബോധവും ഭയവും പ്രതികളുടെ കുടുംബത്തെ വേട്ടയാടിയിരുന്നു. മരിച്ച യുവതിയുടെ നിഴൽ തങ്ങളെ പിന്തുടരുന്നതായും “പ്രേതബാധ” ഉള്ളതായും കുടുംബാംഗങ്ങൾ വിശ്വസിച്ചു. ഈ ഭയത്തിൽ നിന്ന് രക്ഷപ്പെടാൻ ഇവർ മന്ത്രവാദികളെയും താന്ത്രിക കർമ്മങ്ങളെയും അഭയം പ്രാപിച്ചു. ഇതിനിടെയാണ് 1992-ലെ ഈ ക്രൂരകൃത്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതും ഒടുവിൽ ക്രൈം ബ്രാഞ്ചിന്റെ ചെവിയിലെത്തിയതും.
നിലവിൽ 61 വയസ്സുള്ള ഷംസുദ്ദീനെയും 63 വയസ്സുള്ള ഇഖ്ബാലിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അബ്ദുൽ കരീം യാക്കൂബ്ജി, ശാലിയാബീബി സമുദ്ഖാൻ പഠാൻ എന്നിവരെയും കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊലപാതകം (IPC 302), തെളിവ് നശിപ്പിക്കൽ (201), ക്രിമിനൽ ഗൂഢാലോചന (120B) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
Summary: The Ahmedabad City Crime Branch has solved a 34-year-old murder case after DNA evidence identified skeletal remains found in an 18-foot-deep pit. Farzana, who disappeared in 1992, was allegedly murdered by her husband and his family. The crime came to light after the guilt-ridden family, feeling “haunted” by her spirit, sought occult help, leading to information reaching the police.

