ചെന്നൈ: തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ സി. ജോസഫ് വിജയ് ഇന്ന് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തും. സഭാ നടപടികൾക്ക് ശേഷം സ്റ്റാലിന്റെ വസതിയിലെത്തി അദ്ദേഹത്തെ കാണാൻ വിജയ് അനുവാദം ചോദിച്ചതായും സ്റ്റാലിൻ അത് അംഗീകരിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.(Tamil Nadu CM Vijay To Visit Former CM MK Stalin After Swearing In)
ഇന്നലെ സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ആദ്യ പ്രസംഗത്തിൽ സ്റ്റാലിൻ സർക്കാരിന്റെ കടബാധ്യതകളെ വിജയ് വിമർശിച്ചിരുന്നു. ഇതിന് സ്റ്റാലിൻ മറുപടിയും നൽകി. എന്നാൽ ഈ രാഷ്ട്രീയ വിയോജിപ്പുകൾക്കിടയിലും മുൻഗാമിയെ നേരിൽ കണ്ട് ചർച്ച നടത്താനുള്ള വിജയുടെ തീരുമാനം തമിഴ് രാഷ്ട്രീയത്തിൽ ശ്രദ്ധേയമാവുകയാണ്.
സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വൈകുന്നേരം 3:30-ഓടെ എംഡിഎംകെ നേതാവ് വൈക്കോയെയും വിജയ് സന്ദർശിക്കും. മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ഉടൻ തന്നെ ജനപ്രിയമായ മൂന്ന് പ്രധാന ഉത്തരവുകളിൽ വിജയ് ഒപ്പുവെച്ചു. ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സ്ത്രീകൾക്കായി പ്രത്യേക പോലീസ് ടാസ്ക് ഫോഴ്സ് രൂപീകരിക്കും, സംസ്ഥാനത്തുടനീളം ലഹരിക്കടത്ത് തടയാൻ പ്രത്യേക വിഭാഗം എന്നിവയാണിത്.
Story Summary
Following his swearing-in as Tamil Nadu CM, TVK chief Vijay is set to meet former CM MK Stalin at his residence. Despite their recent political exchanges over state debt, the meeting marks a significant gesture of political courtesy, followed by a scheduled visit to MDMK leader Vaiko.

