Tamil Nadu CM Vijay

ലഹരിക്കെതിരായ പ്രതിരോധം: പിന്തുണ തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ കാണും | Ramesh Chennithala To Meet Tamil Nadu CM

കൊച്ചി: ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' പദ്ധതിയുടെ ഭാഗമായി രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച 'തൂഫാൻ വാറിയർ' പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി കടത്തിനെതിരെ അന്തർസംസ്ഥാന തലത്തിൽ ശക്തമായ...

‘വികസിത് ഭാരത്’ ഗ്യാരന്റി പദ്ധതി: സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് | Tamil Nadu CM Vijay

ചെന്നൈ: കേന്ദ്രസർക്കാർ പുതുതായി നടപ്പിലാക്കിയ 'വികസിത് ഭാരത്—ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ' പദ്ധതിക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. പദ്ധതിയുടെ നിലവിലെ നടത്തിപ്പ് രീതി സംസ്ഥാനത്തിന് 5,000 കോടി രൂപയിലധികം അധിക സാമ്പത്തിക ബാധ്യത വരുത്തുമെന്നും, പ്രവർത്തനപരമായ പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.(Tamil...

ഗർഭിണിയായ ഉദ്യോഗാർഥിക്കരികിലേക്ക് വേദിയിൽ നിന്ന് ഇറങ്ങി വിജയ്; ഹൃദയം കീഴടക്കി വൈറൽ വീഡിയോ | Tamil Nadu CM Vijay

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്ത ഒരു ഔദ്യോഗിക ചടങ്ങിലെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത് (Tamil Nadu CM Vijay). ഒമ്പത് മാസം ഗർഭിണിയായ ഉദ്യോഗാർഥിക്ക് നിയമന ഉത്തരവ് കൈമാറുന്നതിനായി വേദിയിൽ നിന്ന് നേരിട്ട് സദസ്സിലേക്ക് ഇറങ്ങിയ മുഖ്യമന്ത്രിയുടെ നടപടി ശ്രദ്ധ നേടുകയാണ്. തമിഴ്നാട് പബ്ലിക് സർവീസ് കമ്മീഷൻ മുഖേന വൈദ്യുതി വകുപ്പിലേക്ക്...

‘തമിഴ്‌നാട്ടിൽ ദ്വിഭാഷാ നയം തുടരും’: നിർണ്ണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ് | Tamil Nadu CM Vijay

ചെന്നൈ: തമിഴ്‌നാട്ടിൽ ദ്വിഭാഷാ നയം തുടരുമെന്ന് തമിഴക വെട്രി കഴകം (TVK) തലവനും മുഖ്യമന്ത്രിയുമായ വിജയ് നിയമസഭയിൽ ആവർത്തിച്ചു. തമിഴ്‌നാട്ടിലെ നിലവിലെ ഭാഷാ തർക്കങ്ങൾക്കിടയിലാണ് മുഖ്യമന്ത്രിയുടെ ഈ സുപ്രധാന പ്രഖ്യാപനം.(Tamil Nadu CM Vijay Reaffirms Two Language Policy And Criticises Opposition In Assembly) തന്റെ രാഷ്ട്രീയ വളർച്ച തടയാൻ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും...

‘സിനിമയിൽ മാത്രമായി ഒതുങ്ങിനിൽക്കേണ്ട ആളല്ല വിജയ്’: തമിഴ്നാട് മുഖ്യമന്ത്രി വിജയിയെ കണ്ട് സാമന്ത | Samantha Meets Tamil Nadu CM

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ നടൻ വിജയിയെ സന്ദർശിച്ച് നടി സാമന്ത. തന്റെ പുതിയ ചിത്രമായ 'മാ ഇന്റി ബംഗാരം' പ്രൊമോഷന്റെ ഭാഗമായി ചെന്നൈയിലെത്തിയ സാമന്ത, വിജയിയുമായുള്ള കൂടിക്കാഴ്ചയുടെ വിശേഷങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. വെള്ളിത്തിരയിലെ നായകനിൽ നിന്ന് തമിഴ്നാടിന്റെ മുഖ്യമന്ത്രിയിലേക്കുള്ള വിജയിയുടെ പരിവർത്തനം തന്നെ അത്ഭുതപ്പെടുത്തിയെന്നും സമാന്ത കുറിച്ചു.(Samantha Meets Tamil Nadu...

തമിഴ്‌നാട്ടിൽ സ്ത്രീസുരക്ഷയ്ക്ക് പുതിയ കരുത്ത്: ‘സിങ്കപ്പെൺ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്’ ഇന്ന് പ്രവർത്തനം ആരംഭിക്കുന്നു | Tamil Nadu CM Vijay

ചെന്നൈ : തമിഴ്‌നാട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുൻനിർത്തി മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആവിഷ്‌കരിച്ച അഭിമാനകരമായ പദ്ധതിയായ ‘സിങ്കപ്പെൺ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്’ ഇന്ന് പ്രവർത്തനമാരംഭിക്കുന്നു. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ ദ്രുതഗതിയിൽ പ്രതികരിക്കുന്നതിനുമായി രൂപീകരിച്ച സ്ത്രീകൾ മാത്രമുള്ള പ്രത്യേക പോലീസ് സേനയാണിത്.(Tamil Nadu CM Vijay Launches Singappen...

തമിഴ് സിനിമയ്ക്ക് വലിയ ആശ്വാസം: തിയറ്ററുകളിൽ ദിവസേന 5 പ്രദർശനങ്ങൾക്ക് അനുമതി നൽകി തമിഴ്‌നാട് സർക്കാർ | Tamil Nadu CM Vijay

ചെന്നൈ: തമിഴ് സിനിമാ വ്യവസായത്തിന് വലിയ ഉണർവേകുന്ന പ്രഖ്യാപനവുമായി തമിഴ്‌നാട് സർക്കാർ. സംസ്ഥാനത്തെ സിനിമാ തിയറ്ററുകളിൽ ദിവസേന അഞ്ച് പ്രദർശനങ്ങൾ നടത്താൻ അനുമതി നൽകിക്കൊണ്ടുള്ള പുതിയ ഉത്തരവ് തമിഴ്‌നാട് സർക്കാർ പുറപ്പെടുവിച്ചു. തിയറ്ററുകളിൽ ദിവസേന പരമാവധി നാല് ഷോകൾ വീതം നടത്താനുള്ള അനുമതി മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നത്.(Tamil Nadu CM Vijay Allows Five...

കാർഷിക കടങ്ങൾ എഴുതിത്തള്ളി, പുതിയ സിനിമകൾക്ക് 5 ഷോകൾക്ക് അനുമതി: തമിഴ്‌നാട്ടിൽ വാക്ക് പാലിച്ച് മുഖ്യമന്ത്രി വിജയ് | Tamil Nadu CM Vijay

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ് സംസ്ഥാനത്തെ കർഷകർക്കായി വൻ വിള ഇൻഷുറൻസ്-കടാശ്വാസ പദ്ധതി പ്രഖ്യാപിച്ചു. സഹകരണ ബാങ്കുകൾ വഴി വായ്പയെടുത്ത ചെറുകിട-നാമമാത്ര കർഷകർക്ക് വലിയ ആശ്വാസം നൽകുന്നതാണ് പുതിയ പ്രഖ്യാപനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് ഉത്തരവ് പുറത്തിറങ്ങിയത്.(Tamil Nadu CM Vijay Announces Crop Loan...

തമിഴ്‌നാട്ടിൽ മായാവതി മോഡൽ പരീക്ഷിച്ച് വിജയ്: ‘ചേർത്ത് പിടിക്കൽ’ നയം വിജയിക്കുമോ? | Tamil Nadu CM Vijay

ചെന്നൈ: തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭാ വികസനത്തിൽ പ്രകടമാകുന്നത് പാർട്ടിയുടെ കൃത്യമായ ദീർഘകാല രാഷ്ട്രീയ പദ്ധതികൾ. ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ പ്രാധാന്യം നൽകുമ്പോഴും, മുന്നാക്ക ഹൈന്ദവ ജനവിഭാഗങ്ങളെക്കൂടി ചേർത്തുപിടിച്ചുള്ള സമവായ രാഷ്ട്രീയത്തിനാണ് തമിഴക വെട്രി കഴകം (TVK) ശ്രമിക്കുന്നത്. യു.പിയിൽ മായാവതി പയറ്റി വിജയിച്ച സോഷ്യൽ എൻജിനീയറിങ് തന്ത്രങ്ങൾക്ക്...

ലൈംഗിക കുറ്റവാളികൾക്ക് കനത്ത ശിക്ഷ ഉറപ്പാക്കണം: കർശന നിർദേശവുമായി മുഖ്യമന്ത്രി വിജയ് | Tamil Nadu CM Vijay

ചെന്നൈ: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ഉടനടി കേസെടുക്കാനും, അന്വേഷണം വേഗത്തിലാക്കി കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനും പോലീസിന് കർശന നിർദ്ദേശം നൽകി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. കോയമ്പത്തൂരിൽ പത്ത് വയസ്സുകാരി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ ക്രമസമാധാന നില അവലോകനം ചെയ്യാൻ വിളിച്ചുചേർത്ത...
- Advertisement -spot_img

Latest News

റാന്നിയടക്കം പ്രളയബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി VD സതീശൻ: കാർഷിക മേഖലയിലെ നഷ്ടങ്ങൾ മന്ത്രിസഭായോഗം ചർച്ച ചെയ്യും | CM VD Satheesan

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. റാന്നിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ അദ്ദേഹം ദുരിതബാധിതരോട് വിവരങ്ങൾ ചോദിച്ചറിയുകയും വ്യാപാരികളുടെ...
- Advertisement -spot_img