തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ കനക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലിനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.(Kerala Rain Update May 2026 Yellow Alert Five Days Prediction)
മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകൾ:
| തീയതി | ജില്ലകൾ |
| 06/05/2026 | പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് |
| 07/05/2026 | പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം |
| 08/05/2026 | കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് |
| 09/05/2026 | തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം |
| 10/05/2026 | തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ |
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. ഇടിമിന്നൽ അപകടകാരിയായതിനാൽ കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. മണിക്കൂറിൽ 40-50 കി.മീ വേഗതയിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും വസിക്കുന്നവർ മഴ കനക്കുന്ന സാഹചര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
Story Summary
The India Meteorological Department (IMD) has issued a yellow alert for various districts in Kerala for the next five days (May 6–10, 2026). Isolated heavy rainfall accompanied by lightning and gusty winds of up to 50 kmph is expected across the state.

