തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ മൂന്നാം റൗണ്ട് പിന്നിടുമ്പോൾ യുഡിഎഫ് നൂറിലധികം സീറ്റുകളിൽ ലീഡ് ചെയ്ത് ബഹുദൂരം മുന്നിലെത്തി. ഭരണത്തുടർച്ചയെന്ന എൽഡിഎഫിന്റെ സ്വപ്നങ്ങൾക്ക് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും എട്ടിലധികം മന്ത്രിമാരും വോട്ടെണ്ണലിന്റെ ഈ ഘട്ടത്തിലും പിന്നിലാണ്.(Kerala Assembly Election Results 2026 UDF crosses 100 seats)
മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാം റൗണ്ടിലും പിന്നിൽ തുടരുന്നത് കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൽ റഷീദ് നിലവിൽ 2077 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണ മുഖ്യമന്ത്രിക്ക് വലിയ മേധാവിത്വം നൽകിയ ബൂത്തുകളിൽ പോലും ഇത്തവണ യുഡിഎഫ് മുന്നേറുന്നത് വലിയ അട്ടിമറി സൂചനയാണ് നൽകുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശക്തമായ തിരിച്ചുവരവ് നടത്തി. വടക്കേക്കര പഞ്ചായത്തിലെ എൽഡിഎഫ് സ്വാധീന മേഖലകളിൽ വോട്ടെണ്ണിയപ്പോൾ സതീശൻ അല്പനേരം പിന്നിലായെങ്കിലും, തൊട്ടടുത്ത റൗണ്ടുകളിൽ ലീഡ് തിരിച്ചുപിടിച്ചു. നിലവിൽ 932 വോട്ടുകൾക്ക് അദ്ദേഹം മുന്നിലാണ്.
യുഡിഎഫ്: 100 സീറ്റുകൾ എൽഡിഎഫ്: 38, എൻഡിഎ: 03 എന്നിങ്ങനെയാണ് നില. സംസ്ഥാനത്തുടനീളം വീശിയടിക്കുന്ന യുഡിഎഫ് തരംഗത്തിൽ ഭരണമുന്നണിയുടെ പല കോട്ടകളും തകരുകയാണ്. മന്ത്രിമാരുടെ കൂട്ടത്തോൽവിയിലേക്കാണ് നിലവിലെ സൂചനകൾ വിരൽ ചൂണ്ടുന്നത്. ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്നും കേരളം മാറ്റത്തിനായി വിധിയെഴുതിയെന്നും ഈ ഫലങ്ങൾ സൂചിപ്പിക്കുന്നു.
Story Summary
The UDF has crossed the 100-seat mark in early trends, while the LDF has slumped to 38-46 seats. In a major shocker, CM Pinarayi Vijayan is trailing by 2,077 votes in Dharmadam after the third round, while Opposition Leader V.D. Satheesan has regained his lead in Paravur.

