മലപ്പുറം: താനൂർ മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽഡിഎഫ് കോട്ടകൾ തകർത്ത് യുഡിഎഫ് തരംഗം. കഴിഞ്ഞ പത്ത് വർഷത്തെ ഇടത് ഭരണത്തിന് അറുതി വരുത്തിക്കൊണ്ട് യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. നവാസ് അയ്യായിരത്തിലധികം വോട്ടുകൾക്ക് മുന്നിലാണ്. താനൂരിലെ തന്റെ വിജയം ചരിത്ര ഭൂരിപക്ഷത്തിലേക്കുള്ള കുതിപ്പാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.(PK Navas Lead Tanur, UDF victory celebrations)
കഴിഞ്ഞ 10 വർഷത്തെ താനൂരിന്റെ ഇരുണ്ട ദിനങ്ങൾക്ക് ജനങ്ങൾ അന്ത്യം കുറിച്ചുവെന്നും ഇത് വിജയത്തിന്റെ വെളിച്ചമാണെന്നും നവാസ് പറഞ്ഞു. സി.എച്ച് മുഹമ്മദ് കോയ മുതൽ മുസ്ലിം ലീഗ് പ്രസ്ഥാനം വളർത്തിയെടുത്ത മണ്ണിൽ വെളിച്ചമേകാൻ എന്നും കൂടെയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
സ്ഥാനാർത്ഥിയായി തന്നെ നിയോഗിച്ച പാണക്കാട് തങ്ങൾക്കും പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾക്കും നവാസ് നന്ദി അറിയിച്ചു. മന്ത്രി വി. അബ്ദുറഹ്മാൻ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ നവാസ് ലീഡ് നിലനിർത്തുന്നത് എൽഡിഎഫിന് ജില്ലയിലെ തന്നെ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
Story Summary
UDF candidate P.K. Navas is leading by 6,366 votes in Tanur, ending the LDF’s 10-year dominance in the constituency. Navas shared an emotional Facebook post stating that Tanur has reclaimed its soul and is heading toward a historic majority.

