ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാർ ഫേസ് 3-ൽ പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ ഒരു സംഘം മർദ്ദിച്ചതിനെ തുടർന്ന് വൻ സംഘർഷം. അക്രമത്തിൽ പത്ത് വയസ്സുകാരൻ ഉൾപ്പെടെ പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. സംഘർഷസാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.(Violent Clash In Delhi Mayur Vihar After Youth Opposes Eve Teasing)
മയൂർ വിഹാർ ഫേസ് 3-ലെ പോക്കറ്റ് 1, 2 പ്രദേശങ്ങളിൽ സാമൂഹ്യവിരുദ്ധർ കടുത്ത ഭീതി പടർത്തിയതായും പ്രദേശവാസികൾ കടുത്ത ജനരോഷത്തിലാണെന്നും എഎപി എംഎൽഎ കുൽദീപ് കുമാർ പറഞ്ഞു. സംഭവസ്ഥലം സന്ദർശിച്ച അദ്ദേഹം ജനങ്ങൾക്ക് സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണെന്ന് ആരോപിച്ചു.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ പോലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും പ്രദേശം കർശന നിരീക്ഷണത്തിലാണെന്നും ഡൽഹി പോലീസ് അറിയിച്ചു. അക്രമത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. അക്രമത്തിന്റെ യഥാർത്ഥ കാരണങ്ങളും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്താൻ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Story Summary
A violent clash erupted in East Delhi’s Mayur Vihar Phase 3 after a youth was assaulted for opposing a group harassing a girl. The ensuing violence left around 10 to 15 people injured, including a 10-year-old child, prompting a heavy police deployment and an ongoing investigation to apprehend the culprits.

