പാലക്കാട്: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകളിൽ യുഡിഎഫ് അപ്രതീക്ഷിത കുതിപ്പ് തുടരുന്നതിനിടെ വിജയമുറപ്പിച്ച് ഷാഫി പറമ്പിൽ എംപി. കോട്ടകൾ കെട്ടുന്നതും അത് പൊളിക്കുന്നതും ജനങ്ങളാണെന്നും, ഇത്തവണ ജനങ്ങൾ മാറ്റത്തിന് അനുകൂലമായി തീരുമാനമെടുത്തുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Shafi Parambil Reaction Kerala Election Results 2026 UDF Wave)
സംസ്ഥാനത്ത് ആഞ്ഞടിക്കുന്നത് യുഡിഎഫ് തരംഗമാണ്. നിലവിലെ ലീഡ് നില ഇനിയും ഉയരുമെന്നും യുഡിഎഫ് സീറ്റ് നില 100 കടക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ജനങ്ങൾക്ക് നൽകിയ വിശ്വാസം ആണിതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
Story Summary
Shafi Parambil MP reacted to the massive UDF wave in the Kerala Assembly Election, stating that the people have decided to break the ruling front’s strongholds. He expressed confidence that the UDF’s lead will cross 100 seats, emphasizing that this victory is a major responsibility entrusted by the public.

