Description
Digital Voice of Kerala
Saturday, May 2, 2026

Digital Voice of Kerala
HomeKeralaബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ |...

ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ | Nursing student

🎙️ Latest Podcast

തിരുവനന്തപുരം: നഴ്സിംഗ് പഠനത്തിനായി ബെംഗളൂരുവിൽ എത്തിയ മലയാളി വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യൻ ആണ് മരിച്ചത്. ബോമ്മസന്ദ്രയിലുള്ള കോളേജിലെ രണ്ടാം വർഷ ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥിയായിരുന്നു ആദിത്യൻ.(Malayali nursing student found dead in hostel room in Bengaluru)

ഉച്ചയോടെയാണ് ഹോസ്റ്റൽ മുറിയിൽ ആദിത്യനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാലുപേർ താമസിക്കുന്ന ഹോസ്റ്റൽ മുറിയിലായിരുന്നു ആദിത്യന്റെ താമസം. സഹപാഠികൾ കോളേജ് കഴിഞ്ഞു തിരിച്ചെത്തിയപ്പോഴാണ് മുറിക്കുള്ളിൽ ആദിത്യനെ മരിച്ച നിലയിൽ കണ്ടത്.

ബന്ധുക്കൾ ബെംഗളൂരുവിലേക്ക് തിരിച്ചു. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.  പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.