Description
Digital Voice of Kerala
Thursday, April 30, 2026

Digital Voice of Kerala
HomeCrimeനെടുങ്കണ്ടം ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട മേരിക്കുട്ടിയുടെ ഭർത്താവിൻ്റെ തിരോധാനത്തിലും അന്വേഷണം | Double murder

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട മേരിക്കുട്ടിയുടെ ഭർത്താവിൻ്റെ തിരോധാനത്തിലും അന്വേഷണം | Double murder

🎙️ Latest Podcast

ഇടുക്കി : നെടുങ്കണ്ടത്ത് നടന്ന ഇരട്ടക്കൊലപാതക കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നു. കൊല്ലപ്പെട്ട മേരിക്കുട്ടിയുടെ ഭർത്താവ് മാത്യുവിനെ 2018-ൽ കാണാതായ സംഭവത്തിൽ പ്രതി സജിക്ക് പങ്കുണ്ടോ എന്നാണ് പോലീസ് ഇപ്പോൾ പ്രധാനമായും പരിശോധിക്കുന്നത്.(Nedumkandam double murder, Investigation into the disappearance of the husband of the murdered woman )

2018 മാർച്ചിലാണ് മാത്യുവിനെ കാണാതാകുന്നത്. അന്ന് ഇത് സംബന്ധിച്ച് പരാതികൾ ഉയർന്നിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. മേരിക്കുട്ടിയെയും മകനെയും കൊലപ്പെടുത്തിയ സജിയുടെ ക്രിമിനൽ പശ്ചാത്തലം പുറത്തുവന്നതോടെയാണ് മാത്യുവിന്റെ കാണാതാകൽ വീണ്ടും ചർച്ചയാകുന്നത്.

നിലവിൽ പോലീസിനെ ആശയക്കുഴപ്പത്തിലാക്കാനാണ് സജി ശ്രമിക്കുന്നത് എന്നാണ് സൂചന. റിമാൻഡിലുള്ള സജിയെ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് ശേഷം കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസ് തീരുമാനം. സജി ഇതിന് മുൻപ് മറ്റേതെങ്കിലും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.