Description
Digital Voice of Kerala
Friday, April 17, 2026

Digital Voice of Kerala
HomeKeralaകോൺഗ്രസിലെ മുഖ്യമന്ത്രി കസേരത്തർക്കം: പരസ്യ പ്രതികരണം പാടില്ലെന്ന് ഹൈക്കമാൻഡ്, രമേശ് ചെന്നിത്തല...

കോൺഗ്രസിലെ മുഖ്യമന്ത്രി കസേരത്തർക്കം: പരസ്യ പ്രതികരണം പാടില്ലെന്ന് ഹൈക്കമാൻഡ്, രമേശ് ചെന്നിത്തല ഇന്ന് നേതാക്കളെ കാണും | Congress

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കം. മുതിർന്ന നേതാക്കൾക്ക് വേണ്ടി അണിയറയിൽ ഗ്രൂപ്പ് കളി സജീവമായതോടെ സംസ്ഥാന നേതൃത്വത്തിന് ഹൈക്കമാൻഡ് കർശന മുന്നറിയിപ്പ് നൽകി. പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന് ദീപാ ദാസ് മുൻഷിയും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.(CM Position dispute in Congress, High Command Says No Public Reaction)

കെ.സി. വേണുഗോപാൽ കേരളത്തെ നയിക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വൻ ക്യാമ്പയിനാണ് നടക്കുന്നത്. കെ. സുധാകരൻ കെ.സിയെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയത് ഒരു വിഭാഗം നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. കെ.സിയുടെ സംഘടനാ മികവാണ് കേരളത്തിന് ആവശ്യമെന്ന് സുധാകരൻ കുറിച്ചു. സുധാകരന്റെ പോസ്റ്റിന് താഴെ ഇതിനെ എതിർത്ത് ആയിരക്കണക്കിന് കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

ഇരു ഗ്രൂപ്പുകളുടെയും പോരിനിടെ രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ ഹൈക്കമാൻഡ് നേതാക്കളെ കാണും. പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.