പാലക്കാട്: അട്ടപ്പാടി അബ്ബണ്ണൂരിൽ കുട്ടിയാന പാറയിടുക്കിൽ കുടുങ്ങി. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് ആനക്കുട്ടിയെ പാറക്കെട്ടിനിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.(Baby elephant stuck in rock, Forest Department waiting for mother elephant )
കുട്ടിയാനയെ കണ്ടെത്തിയ ഉടൻ തന്നെ വനപാലകർ സ്ഥലത്തെത്തി നിരീക്ഷണം ആരംഭിച്ചു. അമ്മയാന കുട്ടിയെ തേടി എത്തുമെന്ന പ്രതീക്ഷയിൽ വൈകുന്നേരം വരെ കാത്തിരുന്നെങ്കിലും ആനക്കൂട്ടം ആ പരിസരത്തെങ്ങും എത്തിയില്ല.
സാധാരണ നിലയിൽ കുട്ടിയാന അപകടത്തിൽപ്പെട്ടാൽ അമ്മയാനയോ ആനക്കൂട്ടമോ അവിടെത്തന്നെ നിലയുറപ്പിക്കാറുണ്ട്. എന്നാൽ ഇവിടെ അമ്മയാന ഇല്ലാത്തത് വനപാലകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കുട്ടിയാന ആനക്കൂട്ടത്തിൽ നിന്നും തനിയെ മാറി നടന്നപ്പോൾ അബദ്ധത്തിൽ പാറയിടുക്കിൽ വീണതാകാമെന്നാണ് വനപാലകരുടെ പ്രാഥമിക നിഗമനം.

