കോഴിക്കോട്: മൂഴിക്കലിൽ 16 വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു. മൂഴിക്കൽ സ്വദേശി നസ്രീന (16) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ബന്ധുവായ അദിനാൻ (20) വീടിന്റെ മുകൾ നിലയിൽ തൂങ്ങിമരിക്കുകയായിരുന്നു.(Youth who killed 16-year-old girl commits suicide, people of Kozhikode gets shocked)
ഇന്ന് രാവിലെയാണ് നസ്രീനയെയും അദിനാനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. സഹോദരങ്ങളുടെ മക്കളാണ് ഇരുവരും. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

