Description
Digital Voice of Kerala
Wednesday, April 15, 2026

Digital Voice of Kerala
HomeKeralaനിതിൻ രാജിൻ്റെ മരണം: ഒളിവിലുള്ള അധ്യാപകർക്കായി തിരച്ചിൽ ഊർജിതം; കൂടുതൽ പേരുടെ...

നിതിൻ രാജിൻ്റെ മരണം: ഒളിവിലുള്ള അധ്യാപകർക്കായി തിരച്ചിൽ ഊർജിതം; കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പോലീസ് | Nitin Raj

🎙️ Latest Podcast

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം വിപുലീകരിച്ച് പോലീസ്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തപ്പെട്ട ഡിപ്പാർട്ട്‌മെന്റ് മേധാവി ഉൾപ്പെടെയുള്ള രണ്ട് അധ്യാപകർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കോളേജ് അധികൃതരുടെയും മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.(Nitin Raj’s death, Search intensifies for missing teachers)

ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, നിതിൻ രാജിനെ മാനസികമായി പീഡിപ്പിച്ചിരുന്നതായി സഹപാഠികൾ ആരോപിക്കുന്നു. ജാതി അധിക്ഷേപവും ക്രൂരമായ റാഗിംഗും അധ്യാപകന്റെ ഭാഗത്തുനിന്ന് ഉണ്ടായതായി വിദ്യാർത്ഥികൾ മൊഴി നൽകിയിട്ടുണ്ട്.

നിതിൻ രാജിന്റെ മരണത്തിന് പിന്നിൽ ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയുണ്ടെന്ന വാദവും പോലീസ് പരിശോധിക്കുന്നുണ്ട്. ലോൺ ആപ്പ് സംഘം നിതിന് അയച്ച ചില ഭീഷണി സന്ദേശങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. നിതിൻ രാജിന്റെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.