Description
Digital Voice of Kerala
Saturday, April 11, 2026

Digital Voice of Kerala
HomeKerala Assembly Election 2026'വൈകിട്ട് 6 മണിക്ക് ശേഷം പിണറായി സർക്കാർ കെയർടേക്കർ സർക്കാർ മാത്രമാകും':...

‘വൈകിട്ട് 6 മണിക്ക് ശേഷം പിണറായി സർക്കാർ കെയർടേക്കർ സർക്കാർ മാത്രമാകും’: AK ആൻ്റണി | AK Antony

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം സുനിശ്ചിതമാണെന്നും വൈകിട്ട് വോട്ടെടുപ്പ് അവസാനിക്കുന്നതോടെ നിലവിലെ പിണറായി സർക്കാർ വെറും ‘കെയർടേക്കർ’ സർക്കാർ മാത്രമായി മാറുമെന്നും എ.കെ. ആന്റണി. തിരുവനന്തപുരം ജഗതി ഗവ. ഹൈസ്കൂളിലെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(After 6 pm, Pinarayi government will be only a caretaker government, says AK Antony)

ഗുഡ് ബൈ പിണറായി എന്ന് കേരളം പറയുന്ന വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. പിണറായി വിജയന്റെ ഭരണം അവസാനിക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നു. ഇനി ഇടതുപക്ഷത്തിന് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് 100 ശതമാനം ഉറപ്പാണ് എന്നും അദ്ദേഹം പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.