Description
Digital Voice of Kerala
Wednesday, April 8, 2026

Digital Voice of Kerala
HomeKeralaകൊല്ലം വാഹനാപകടം: KSU പ്രവർത്തകനെതിരെ കേസ്; പരിക്കേറ്റ പെൺകുട്ടികളിൽ ഒരാളുടെ നില...

കൊല്ലം വാഹനാപകടം: KSU പ്രവർത്തകനെതിരെ കേസ്; പരിക്കേറ്റ പെൺകുട്ടികളിൽ ഒരാളുടെ നില ഗുരുതരം | KSU

🎙️ Latest Podcast

കൊല്ലം: ആശ്രാമം ലിങ്ക് റോഡിൽ കെ.എസ്.യു പ്രവർത്തകർ സഞ്ചരിച്ച കാറിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. കാർ ഓടിച്ചിരുന്ന നെയ്യാറ്റിൻകര സ്വദേശി ദേവനന്ദനെതിരെയാണ് കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തത്. ദേവനന്ദൻ ഉൾപ്പെടെ നാല് കെ.എസ്.യു പ്രവർത്തകരാണ് അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നത്.(Kollam road accident, Case filed against KSU activist)

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങുകയായിരുന്നു പ്രവർത്തകർ. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പെൺകുട്ടികളിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വിദ്യാർത്ഥിനി നിലവിൽ വെന്റിലേറ്ററിൽ ആണ് എന്നാണ് വിവരം.

കായലിലേക്ക് തെറിച്ചുവീണ കുട്ടിയെയും ഫുട്പാത്തിലെ കമ്പിയിൽ കുടുങ്ങിയ കുട്ടിയെയും ആശുപത്രിയിലെത്തിച്ചിരുന്നു. അമിതവേഗതയിൽ എത്തിയ വാഹനം നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.