HomeKeralaകങ്കണ റണാവത്തിന്റെ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നത്; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു കൃഷ്ണ...

കങ്കണ റണാവത്തിന്റെ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നത്; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു കൃഷ്ണ | Minister Bindu Krishna slams Kangana Ranaut

തിരുവനന്തപുരം: ഭൂമിയിലെ മാലാഖമാരായ നഴ്‌സുമാരെ അത്യന്തം അപമാനിക്കുന്ന തരത്തിൽ ബിജെപി (BJP) എംപി കങ്കണ റണാവത്ത് നടത്തിയ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്ന് വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ (Minister Bindu Krishna slams Kangana Ranaut). നഴ്‌സുമാരും അവരുടെ വസ്ത്രധാരണവുമാണ് ഏറ്റവും കൂടുതൽ ലൈംഗികവൽക്കരിക്കപ്പെട്ടിട്ടുള്ള തൊഴിൽ മേഖല എന്ന കങ്കണയുടെ പ്രസ്താവന സമൂഹത്തിനായി ജീവൻ സമർപ്പിക്കുന്ന ഒരു ജനവിഭാഗത്തോടും സ്ത്രീത്വത്തോടും തന്നെയുള്ള കടുത്ത അവഹേളനമാണെന്ന് മന്ത്രി പറഞ്ഞു.

ലോകത്തിന് തന്നെ മാതൃകയായ ഫ്ലോറൻസ് നൈറ്റിങ്ഗേൽ അടക്കമുള്ള മഹത് വ്യക്തികൾ സമൂഹത്തിനായി നടത്തിയ ത്യാഗപൂർണമായ സേവനങ്ങളെയും ചരിത്രത്തെയും പൂർണ്ണമായി വിസ്മരിച്ചുകൊണ്ടാണ് ഒരു ജനപ്രതിനിധി ഇത്തരമൊരു പരാമർശം നടത്തിയിരിക്കുന്നത്. ഉത്തരവാദിത്തപ്പെട്ട ഒരു പദവിയിലിരിക്കുന്ന ഒരാൾ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും തരംതാണ പ്രസ്താവന നടത്തിയതെന്നത് വലിയ സംശയത്തോടെ മാത്രമേ കാണാനാകൂവെന്നും മന്ത്രി വിമർശിച്ചു.

ലോകമെമ്പാടും രോഗികളെ പരിചരിക്കുന്ന ആതുരശുശ്രൂഷാ രംഗം ഏറ്റവും പവിത്രമായ ജോലികളിലൊന്നാണ്. കാലാനുസൃതമായി നഴ്‌സുമാരുടെ യൂണിഫോമിൽ ആവശ്യമായ പരിഷ്കാരങ്ങളും മാറ്റങ്ങളും വരുത്തുന്നത് തികച്ചും സ്വാഭാവികമായ കാര്യമാണ്. അതിനെ വികലമായ രീതിയിൽ വ്യാഖ്യാനിച്ച എംപിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Story Summary: Women and Child Development Minister Bindu Krishna strongly condemned BJP MP Kangana Ranaut’s remarks on nurses, calling it an insult to womanhood. Kangana had stated that nursing and their uniform constitute one of the most sexualized professions. Minister Bindu Krishna criticized the MP for disregarding the historic sacrifices of figures like Florence Nightingale and demeaning a sacred profession.

WhatsApp Channel Banner

Latest updates

ഓപ്പറേഷൻ തൂഫാൻ: വീടുകളിൽ നിന്ന് കോടികളുടെ എംഡിഎംഎ പിടികൂടിയ...

റിപ്പോർട്ട്: അൻവർ ഷരിഫ് തേഞ്ഞിപ്പാലം കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വിളക്കാഞ്ചേരിയിൽ വീട്ടിൽ സൂക്ഷിച്ച 1 കോടിയോളം വിലവരുന്ന 1.16 കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ലഹരി കടത്ത് സംഘത്തിലെ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു...

ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്കിൽ : സെക്രട്ടേറിയറ്റിലേക്ക്...

തിരുവനന്തപുരം: ന്യായമായ അടിസ്ഥാന നിരക്ക് നടപ്പിലാക്കുക, കമ്പനികൾ ഈടാക്കുന്ന അന്യായമായ കമ്മീഷൻ വെട്ടിക്കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല സമരം ആരംഭിച്ചു. 'ഓൾ കേരള ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ്...

ഡൽഹിയിലെ CJP പ്രക്ഷോഭത്തിലെ സംഘർഷം: പരിക്കേറ്റ 21കാരിയുടെ നില...

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ സംഘടിപ്പിച്ച 'സൻസാദ് ചലോ' മാർച്ചിനിടെയുണ്ടായ പൊലീസിന്റെ ലാത്തിച്ചാർജിൽ പരിക്കേറ്റ 21-കാരിയായ വിദ്യാർത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. ഡൽഹിയിലെ ആർ.എം.എൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന യുവതി...

ഹൊറർ ചിത്രമൊരുക്കാൻ താൽപ്പര്യമുണ്ടെന്ന് ക്രിസ്റ്റഫർ നോളൻ; ‘ദി ഒഡീസി’ക്ക്...

പ്രശസ്ത ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ തന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള സൂചനകളുമായി ആരാധകർക്ക് മുന്നിൽ. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ദി ഒഡീസി'ക്ക് ശേഷം ഒരു ഹൊറർ ചിത്രം സംവിധാനം ചെയ്യാൻ തനിക്ക്...

ഞങ്ങളെ ഇതിലേക്ക് വലിച്ചിടരുത്; വിദ്യാർത്ഥി പ്രതിഷേധത്തിലെ പൊലീസ് അതിക്രമത്തിനെതിരെയുള്ള...

ന്യൂഡൽഹി: ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ ഡൽഹി പൊലീസ് അമിതബലം പ്രയോഗിച്ചുവെന്ന ഹർജി അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി (Delhi High Court Refuses Urgent...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...