HomeKeralaതിരഞ്ഞെടുപ്പ് തോൽവിയിൽ തെറ്റുതിരുത്തൽ നടപടികളിലേക്ക് സിപിഐഎം; ഓഗസ്റ്റിൽ വിപുലീകൃത സംസ്ഥാന സമിതി...

തിരഞ്ഞെടുപ്പ് തോൽവിയിൽ തെറ്റുതിരുത്തൽ നടപടികളിലേക്ക് സിപിഐഎം; ഓഗസ്റ്റിൽ വിപുലീകൃത സംസ്ഥാന സമിതി വിളിക്കും | CPIM Kerala State Committee

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പാർട്ടിയിലും ഭരണത്തിലും സമഗ്രമായ തെറ്റുതിരുത്തൽ നടപടികളിലേക്ക് കടക്കാൻ സിപിഐഎം (CPIM Kerala State Committee). കടുത്ത രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും ബംഗാളിന്റെ മാതൃകയിൽ കേരളത്തിൽ പ്രത്യേക പ്ലീനം വിളിക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. പകരം വരും മാസങ്ങളിൽ എല്ലാ തലങ്ങളിലുമുള്ള പാർട്ടി നേതാക്കളെയും പ്രവർത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലീകൃത സംസ്ഥാന സമിതി വിളിച്ചുചേർക്കും. വരാനിരിക്കുന്ന ഓഗസ്റ്റ് മാസത്തിലാണ് വിപുലീകൃത സംസ്ഥാന സമിതി ചേരുകയെങ്കിലും ഇതിന്റെ കൃത്യമായ വേദിയും തീയതിയും പാർട്ടി പിന്നീട് തീരുമാനിക്കും. പ്രത്യേക പ്ലീനം വിളിച്ചുചേർക്കണമെന്ന് കേന്ദ്രകമ്മിറ്റിയിൽ ഉൾപ്പെടെ ശക്തമായ ആവശ്യങ്ങൾ ഉയർന്നിരുന്നെങ്കിലും സംസ്ഥാനത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് വിപുലീകൃത യോഗം മതിയെന്ന തീരുമാനത്തിലേക്ക് സംസ്ഥാന നേതൃത്വം എത്തുകയായിരുന്നു.

തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങളിൽ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമായിരുന്നുവെന്ന് ഒടുവിൽ സിപിഐഎം ഔദ്യോഗികമായി സമ്മതിച്ചു. സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് സർക്കാരിന്റെ ചില ഭരണ നടപടികളോടും വിട്ടുവീഴ്ചകളോടും ജനങ്ങൾക്കിടയിൽ കടുത്ത എതിർപ്പുണ്ടായിരുന്നുവെന്ന് പാർട്ടി വിലയിരുത്തിയത്. ഇത് ജനങ്ങൾ കൂട്ടത്തോടെ ഇടതുപക്ഷത്തിന് എതിരായി വോട്ട് ചെയ്യാൻ കാരണമായി. ഒറ്റപ്പെട്ട നിലയിലുള്ള തിരുത്തലുകൾ കൊണ്ട് ഇനി ഫലമുണ്ടാകില്ലെന്നും പാർട്ടിയിലും ഭരണത്തിലും എല്ലാ തലങ്ങളിലും അടിയന്തരവും സമഗ്രവുമായ തിരുത്തൽ വേണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അവതരിപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ കടുത്ത തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും വരുത്തിയാണ് സംസ്ഥാന സമിതി ഇത് അംഗീകരിച്ചത്.

മേഖലയിലെ വർഗ്ഗീയ വിരുദ്ധ നിലപാടുകൾ കൂടുതൽ ശക്തമാക്കാനും എല്ലാത്തരം വർഗ്ഗീയതയോടും ഇതുവരെ സ്വീകരിച്ച അഴകൊഴമ്പൻ സമീപനം പൂർണ്ണമായും അവസാനിപ്പിക്കാനും സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്. മുസ്ലിം ലീഗിന്റെ വർഗ്ഗീയ സമീപനങ്ങൾ കൃത്യമായി ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടും. ഒപ്പം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പാർട്ടി ശക്തമായി തള്ളിപ്പറയും. യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലെ വെള്ളാപ്പള്ളിക്കെതിരായ പരാമർശങ്ങൾക്ക് കടുപ്പം പോരെന്ന വിമർശനം ഉയർന്നതിനെ തുടർന്ന് കൂടുതൽ കർശനമായ സമീപനം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സംഭവിച്ച ഗുരുതരമായ പാളിച്ചകളും പയ്യന്നൂരിൽ ആരോപണവിധേയനായ ടി.ഐ മധുസൂദനനെ വീണ്ടും പരിഗണിച്ചതിലെ വീഴ്ചയും അവലോകന റിപ്പോർട്ടിൽ പാർട്ടി അക്കമിട്ട് നിരത്തുന്നുണ്ട്.

Summary: In the wake of its recent Legislative Assembly election defeat, the CPIM Kerala state committee has decided to initiate extensive corrective measures across the party organizational framework and the government setup. Deviating from the Central Committee’s suggestion to hold a special plenum like West Bengal, the state leadership has opted to convene an extended State Committee meeting in August 2026 to deliberate on structural reforms.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...